ആഗോള പ്രവണതകളും ആഭ്യന്തര മാക്രോ ഡാറ്റയും ഈ ആഴ്‌ച വിപണിയെ നയിക്കും

  • യുഎസിലെ പലിശ നിരക്ക് 2023 ന്റെ ആദ്യ പകുതിയിൽ ഒരു പ്രധാന ഘടകമായി തുടരും
  • വിപണി നിലവിൽ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളോട് അത്രയൊന്നും പ്രതികരിക്കുന്നില്ല,

Update: 2023-02-26 15:10 GMT

ന്യൂഡൽഹി: ആഗോള പ്രവണതകളും ജിഡിപി, വിദേശ ഫണ്ട് നീക്കങ്ങൾ തുടങ്ങിയ ആഭ്യന്തര മാക്രോ ഇക്കണോമിക് ഡാറ്റകളുമായിരിക്കും ഈ ആഴ്ച ഓഹരി വിപണിക്ക് സൂചനകൾ നൽകുകയെന്ന് വിശകലന വിദഗ്ധർ പറയുന്നു..

കൂടാതെ, പ്രതിമാസ വാഹന വിൽപ്പനയും നിർമ്മാണ, സേവന മേഖലകളിലെ പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ) ഡാറ്റയും വിപണിയിലെ വ്യാപാരത്തെ സ്വാധീനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

പണപ്പെരുപ്പം തടയാൻ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഇനിയും ഉയർത്തുമെന്ന ആശങ്കകൾക്കിടയിൽ ബിഎസ്ഇ സെൻസെക്സ് വെള്ളിയാഴ്ച 1,538.64 പോയിന്റ് അഥവാ 2.52 ശതമാനം ഇടിഞ്ഞു. വിദേശ ഫണ്ടുകളുടെ പിന്വലിക്കലും  നിക്ഷേപകരുടെ വികാരത്തെ തളർത്തി.

ദുർബലമായ ആഗോള സൂചകകങ്ങളുടെ സമ്മർദ്ദത്തിൽ മിക്ക മേഖലാ സൂചികകളും താഴ്ചയിലാണ്.

"യുഎസ് ബോണ്ട് യീൽഡുകളുടെയും ഡോളർ സൂചികയുടെയും ചലനത്തിനൊപ്പം ആഗോള വിപണികളുടെ ദിശയും വിപണി നിരീക്ഷിക്കുന്നത് തുടരും, കാരണം യുഎസിലെ പലിശ നിരക്ക് 2023 ന്റെ ആദ്യ പകുതിയിൽ ഒരു പ്രധാന ഘടകമായി തുടരും," സ്വസ്തിക ഇൻവെസ്റ്റ്മാർട്ട് ലിമിറ്റഡിന്റെ റിസർച്ച് മേധാവി സന്തോഷ് മീണ പറഞ്ഞു .

"വിപണി നിലവിൽ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളോട് അത്രയൊന്നും പ്രതികരിക്കുന്നില്ല, എന്നാൽ അപ്രതീക്ഷിതമായ ഏതൊരു വികസനവും - പോസിറ്റീവോ നെഗറ്റീവോ - വിപണിയെ ഗണ്യമായി ചലിപ്പിക്കാൻ ഇടയാക്കും. ആഭ്യന്തരമായി, ജിഡിപി നമ്പറുകളും പ്രതിമാസ വാഹന വിൽപ്പന നമ്പറുകളും ഈ ആഴ്ച്ച പ്രധാന മാക്രോ ഘടകങ്ങളായിരിക്കും," അദ്ദേഹം തുടർന്നു..

കൂടാതെ, ബ്രെന്റ് ക്രൂഡ് ഓയിൽ ചലനവും രൂപ-ഡോളർ പ്രവണതയും വിപണിയിലെ വ്യാപാരത്തെ നയിക്കും.

"ഒന്നിലധികം നെഗറ്റീവ് ഘടകങ്ങൾ കാരണം നിക്ഷേപകർ അവരുടെ ലോംഗ് പൊസിഷനുകൾ വെട്ടിക്കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ വിപണികൾ ഇപ്പോഴത്തെ നിലയിൽ തുടരാം," കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ ടെക്നിക്കൽ റിസർച്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അമോൽ അത്വാലെ പറഞ്ഞു.

"ജിഡിപി ഡാറ്റയും കോർ സെക്‌ടർ ഡാറ്റയും ഫെബ്രുവരി 28 ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. കൂടാതെ, മാർച്ച് 1, 3 തീയതികളിൽ യഥാക്രമം പിഎംഐ ഡാറ്റയും നിർമ്മാണ, സേവന ഡാറ്റയും പുറത്താകും..

"മാർച്ച് 1 മുതൽ വാഹന വിൽപ്പന സംഖ്യകൾ വരും;.ആഭ്യന്തര ഡാറ്റയ്ക്ക് പുറമേ, ആഗോള വിപണിയിലെ പ്രകടനവും ക്രൂഡിന്റെയും രൂപയുടെയും ചലനവും എല്ലാവരും നിരീക്ഷിക്കും," റെലിഗെയർ ബ്രോക്കിംഗ് ലിമിറ്റഡിന്റെ ടെക്നിക്കൽ റിസർച്ച് (വിപി) അജിത് മിശ്ര പറഞ്ഞു. .

യുഎസും റഷ്യയും തമ്മിലുള്ള ശീതയുദ്ധം വീണ്ടും മാറാ നീക്കുന്നതും വിപണിയിൽ ആശങ്കയുണ്ടാക്കിയതായി ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറഞ്ഞു.

“ഇത് ഒരു ഹ്രസ്വകാല ഫലമാണെങ്കിലും, റഷ്യയ്‌ക്കെതിരായ ഉപരോധത്തെക്കുറിച്ചുള്ള ഭയവും സമ്പദ്‌വ്യവസ്ഥയിൽ, പ്രത്യേകിച്ച് ഭക്ഷ്യ എണ്ണ കയറ്റുമതിയിൽ അതിന്റെ സ്വാധീനത്തിന്റെ അളവും, ഉത്കണ്ഠ വർദ്ധിപ്പിക്കുന്നു,” നായർ കൂട്ടിച്ചേർത്തു.

Tags:    

Similar News