തുടർച്ചയായ രണ്ടാം ദിവസവും വിപണി നേട്ടത്തിൽ; ബാങ്ക് നിഫ്റ്റി 267-പോയിന്റ് ഉയർന്നു

  • നിഫ്റ്റി പി എസ് യു ബാങ്ക് 4.28 ശതമാനത്തിലധികം ഉയർന്നു.
  • ഇന്ന് കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ വി ഗാർഡ് ഒഴിച്ച് ബാക്കിയെല്ലാം പച്ചയിലാണവസാനിച്ചത്.

Update: 2023-01-31 10:46 GMT

കൊച്ചി: കഴിഞ്ഞ ആഴ്ചത്തെ ഇടിവിനു ശേഷം വിപണി രണ്ടാം ദിവസവും ഉയർച്ചയിലാണ് അവസാനിച്ചത്.

സെൻസെക്സ് 49.49 പോയിന്റ് വർധിച്ച് 59,549.90 ലും നിഫ്റ്റി 13.20 പോയിന്റ് ഉയർന്ന് 17,662.15 ലുമാണ് വ്യപരമവസാനിപ്പിച്ചത്.

നിഫ്റ്റി ബാങ്ക് 267.60 പോയിന്റ് നേട്ടത്തിൽ 40,655.05 വരെയെത്തി. നിഫ്റ്റി പി എസ് യു ബാങ്ക് 4.28 ശതമാനത്തിലധികം ഉയർന്നപ്പോൾ നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസും ഐ ടി യും 1 ശതമാനത്തിലധികം താഴ്ന്നു.

നിഫ്റ്റി 50-ലെ 24 ഓഹരികൾ ഉയർന്നപ്പോൾ 25 എണ്ണം താഴ്ചയിലായിരുന്നു. ഓ എൻ ജി സി അതെ നിലയിൽ തുടർന്ന്.

മഹിന്ദ്ര ആൻഡ് മഹിന്ദ്ര 52-ആഴ്ചത്തെ ഏറ്റവും ഉയർച്ചയായ 1385.50 പോയിന്റിലെത്തി.

നിഫ്റ്റിയിൽ ഇന്ന് മഹിന്ദ്ര ആൻഡ് മഹിന്ദ്ര, അൾട്രാടെക്, എസ് ബി ഐ, അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് എന്നിവ നേട്ടം കൈവരിച്ചു. ബജാജ് ഫിനാൻസ്, ടി സി എസ്, ടേക് മഹിന്ദ്ര, ബ്രിട്ടാനിയ, സൺ ഫാർമ എന്നിവ 2 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി.

ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു: ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ വിപണി പ്രീമിയം മൂല്യനിർണ്ണയത്തിൽ വ്യാപാരം നടത്തുന്നത് 2024 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ സംഭവിക്കാവുന്ന മോഡറെഷന് വിപരീതമാണ്. നിലവിൽ യു.എസ്. പോലുള്ള വികസിത വിപണികളുമായി ബന്ധപ്പെട്ടാണ് വ്യാപാരം നടക്കുന്നത്; എന്നിരുന്നാലും, മറ്റ് വളർന്നുവരുന്ന വിപണികളെ അപേക്ഷിച്ച് ഇപ്പോഴും ഓഹരികൾ പ്രീമിയത്തിലാണ് തുടരുന്നത്. ഇപ്പോൾ വിപണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബജറ്റിലും ഫെഡിന്റെ നയത്തിലുമാണ്. അതിൽ വിപണിക്ക് സമ്മിശ്ര വീക്ഷണമാണുള്ളത്.

ഇന്ന് കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ വി ഗാർഡ് ഒഴിച്ച് ബാക്കിയെല്ലാം പച്ചയിലാണവസാനിച്ചത്. സൗത് ഇന്ത്യൻ ബാങ്കും എഫ് എ സി ടിയും 4 ശതമാനത്തിലേറെ ഉയർന്നു.

ഏഷ്യൻ വിപണികളെല്ലാം ഇന്ന് താഴ്ചയിലാണവസാനിച്ചത്. എന്നാൽ, സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 47.00 പോയിന്റ് ഉയർന്നാണ് വ്യാപാരം നടത്തുന്നത്.

യൂറോപ്യൻ വിപണികൾ എല്ലാം ചുവപ്പിലാണ് വ്യപാരം ചെയുന്നത്. ഇന്നലെ യുഎസ് വിപണിയിൽ ഡൗ ജോൺസും എസ് ആൻഡ് പി യും നസ്‌ഡേക്കും നഷ്ടത്തിലായിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 42,000 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,250 രൂപയായി (22 കാരറ്റ്). തൊട്ടു മുന്‍പുള്ള മൂന്നു ദിവസങ്ങളായി സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

ഇക്കഴിഞ്ഞ 26 ാം തീയതി സ്വര്‍ണവില 42,480 രൂപയായി ഉയര്‍ന്നിരുന്നു. ഇത് കേരളത്തില്‍ ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് നിരക്കാണ്. ഈ മാസം ഒന്നാം തീയതി മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ സ്വര്‍ണവില 40,000 രൂപയ്ക്ക് താഴേയ്ക്ക് പോയിട്ടില്ല

ഇന്ന് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 20 പൈസ കുറഞ്ഞ് 74.50 രൂപയും എട്ട് ഗ്രാമിന് 1.60 രൂപ കുറഞ്ഞ് 596 രൂപയുമായി.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.23 ശതമാനം താഴ്ന്ന് ബാരലിന് 86.60 ഡോളറായി.

Tags:    

Similar News