ത്രൈമാസ ഫലങ്ങൾ തുണയായി; നിഫ്റ്റിയും സെൻസെക്‌സും ഉയരങ്ങളിലേക്ക്

നിഫ്റ്റി മെറ്റലും റീയൽറ്റിയുമൊഴികെ എല്ലാ മേഖലാ സൂചികകളും നേട്ടം കൈവരിച്ചു

Update: 2023-01-23 10:31 GMT


കൊച്ചി: രണ്ട് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് ശേഷം വിപണി വീണ്ടു നേട്ടത്തിലേക്ക്. ശക്തമായ ത്രൈമാസ ഫലങ്ങളാണ് വിപണിയെഉയരത്തിലേക്ക് നയിച്ചത്.

സെൻസെക്സ് 319.90 പോയിന്റ് ഉയർന്ന്ഇ 60,941.67 ലും നിഫ്റ്റി 90.90 പോയിന്റ് നേട്ടത്തിൽ 18,118.55 ലുമാണ് വ്യപരമവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ നിഫ്റ്റി 18162.60 ലെത്തിയിരുന്നു.

നിഫ്റ്റി മെറ്റലും റീയൽറ്റിയുമൊഴികെ എല്ലാ മേഖലാ സൂചികകളും നേട്ടം കൈവരിച്ചു. നിഫ്റ്റി ഐ ടി സൂചിക 1.88 ശതമാനം ഉയർന്നു.

നിഫ്റ്റി 50-ലെ 32 ഓഹരികൾ ഉയർന്നപ്പോൾ 18 എണ്ണം താഴ്ചയിലായിരുന്നു.

നിഫ്ടിയിൽ ഇന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ, സൺ ഫാർമ, ടെക് മഹിന്ദ്ര, ഐഷർ മോട്ടോർസ്, യു പി എൽ എന്നിവ ഏറ്റവും ഉയർന്നപ്പോൾ ശ്രീ സിമന്റ്, അൾട്രാടെക്, ഗ്രാസിം, എൻ ടി പി സി, ജെ എസ് ഡബ്ലിയു സ്റ്റീൽ എന്നിവ കനത്ത നഷ്ടം രേഖപ്പെടുത്തി. ശ്രീ സിമന്റ് 6 ശതമാനത്തോളം ഇടിഞ്ഞപ്പോൾ അൾട്രാ ടെക് 4.56 ശതമാനം താഴ്ന്നു.

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ സി എസ് ബി ബാങ്ക്, ഫെഡറൽ ബാങ്ക്, ജ്യോതി ലാബ്, കല്യാൺ ജൂവല്ലേഴ്‌സ്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, വി ഗാർഡ്, വണ്ടർ ല എന്നിവ പച്ചയിലാണ് അവസാനിച്ചത്.

ആസ്റ്റർ ഡി എം, കൊച്ചിൻ ഷിപ് യാർഡ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ജിയോജിത്, കേരള കെമിക്കൽസ്, മുത്തൂറ്റ് ക്യാപ്, കിംസ്, കിറ്റെക്‌സ്‌, സൗത്ത് ഇന്ത്യൻ ബാങ്ക്, തുടങ്ങിയവ നഷ്ടത്തിൽ കലാശിച്ചു.

റിയാലിറ്റി കമ്പനികളായ പി എൻ സി ഇൻഫ്രയും ശോഭയും താഴ്ചയിലായിരുന്നു. പുറവങ്കര 2.40 രൂപ ലാഭം നേടി.

മിക്ക ഏഷ്യൻ വിപണികളും ചൈനീസ് പുതുവർഷം പ്രമാണിച്ചു അവധിയിലായിരുന്നു. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 108.00

പോയിന്റ് ഉയർന്നാണ് വ്യാപാരം നടത്തുന്നത്; ജപ്പാൻ നിക്കെയും 352.51 പോയിന്റ് ഉയർന്ന് അവസാനിച്ചു.

യൂറോപ്യൻ വിപണികൾ പൊതുവെ ചുവപ്പിലാണ് വ്യപാരം ചെയുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.

തുടര്‍ച്ചയായി രണ്ട് ദിവസം വിലയില്‍ മാറ്റമില്ലാതിരുന്നതിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 41,880 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,235 രൂപയായിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് പവന്റെ വില 41,880 രൂപയാകുന്നത്.

ജനുവരിയില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം ഇത് ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 41,800 രൂപയായിരുന്നു പവന്റെ വില. വെള്ളിവില ഗ്രാമിന് 74 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഗ്രാമിന് 90 രൂപയായിട്ടുണ്ട്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില +0.55 ശതമാനം ഉയർന്ന് ബാരലിന് 88.12 ഡോളറായി.

മാർക്കറ്റിലെ പുതിയ വിശേഷങ്ങളുമായി നാളെ വീണ്ടും എത്താം.

Tags:    

Similar News