16 Dec 2025 2:35 PM IST
Summary
വിദേശ നിക്ഷേപകർ തുടർച്ചയായി പണം പിൻവലിക്കുന്നത് വിപണിയെ ബാധിച്ചു
ഇന്ത്യന്‍ ഓഹരി വിപണി ചൊവ്വാഴ്ച മധ്യാഹ്ന വ്യാപാരത്തിലും നഷ്ടം തുടര്‍ന്നു. ഇതോടെ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിപണി ഇടിവ് രേഖപ്പെടുത്തുന്നത്. രാവിലെ 10:00 മണിയോടെ സെന്‍സെക്‌സ് 491 പോയിന്റ് (0.58%) ഇടിഞ്ഞ് 84,723-ലെവലിലും, നിഫ്റ്റി 50 146 പോയിന്റ് (0.56%) താഴ്ന്ന് 25,881-ലെവലിലും എത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.5-0.8% ഇടിഞ്ഞതോടെ വിപണികളും സമ്മര്‍ദ്ദത്തിലായി. ഇത് വിപണിയിലെ വ്യക്തമായ 'റിസ്‌ക്-ഓഫ്' സാഹചര്യത്തെ സൂചിപ്പിക്കുന്നു.
ഇന്നത്തെ വിപണി ഇടിവിന് കാരണങ്ങള്‍
വിദേശ സ്ഥാപന നിക്ഷേപകർ തുടര്‍ച്ചയായി നിക്ഷേപം പിൻവലിക്കുന്നതും രൂപയുടെ കുത്തനെയുള്ള മൂല്യത്തകര്‍ച്ചയും ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി സംബന്ധിച്ച നിലവിലെ അനിശ്ചിതത്വവും വിപണിയെ പ്രതികൂലമായി ബാധിച്ചു. രൂപ ഡോളറിനെതിരെ 90 .87 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയാണ്. ആഭ്യന്തര നിക്ഷേപകർ പിന്തുണ നൽകുന്നുണ്ടെങ്കിലും വിദേശ സ്ഥാപന നിക്ഷേപകർ തുടര്‍ച്ചയായ 12-ാം ദിവസവും ഓഹരികൾ വിറ്റഴിക്കുകയാണ് . ഇത് വിപണിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തി. ദുര്‍ബലമായ ആഗോള സൂചനകളും വര്‍ഷാവസാനത്തെ ലാഭമെടുപ്പും നിക്ഷേപകർ ജാഗ്രത പുലർത്താൻ കാരണമായി.
നിഫ്റ്റി 50 സാങ്കേതിക അവലോകനം
26,050 സോണിന് സമീപം ശക്തമായ പ്രതിരോധം നേരിട്ടതിനെത്തുടര്‍ന്ന് നിഫ്റ്റി ഒരു മണിക്കൂര്‍ ചാര്‍ട്ടില്‍ ഒരു റെസിസ്റ്റന്‍സ് ഘട്ടത്തിലാണ്. നേരത്തെ ഒരു റൗണ്ടിംഗ്-ബോട്ടം രീതിയിലുള്ള പാറ്റേണ്‍ രൂപപ്പെട്ടെങ്കിലും സെല്ലിങ് പ്രഷര്‍ കാരണം മൊമന്റം നിലനിര്‍ത്താന്‍ പറ്റിയില്ല .
25,780-ന് സമീപമാണ് പെട്ടെന്നുള്ള സപ്പോർട്ട്. ഈ നില ബ്രേക്ക് ചെയ്താൽ സൂചിക 25,700-ലെവലിലേക്ക് താഴാന്‍ സാധ്യതയുണ്ട്. മറുവശത്ത്, ഹ്രസ്വകാല ബുള്ളിഷ് മൊമന്റം തിരിച്ചുപിടിക്കാന്‍ നിഫ്റ്റി 25,950-26,050-ലെവലിന് മുകളില്‍ നിലകൊള്ളേണ്ടതുണ്ട്. അതുവരെ, സൂചിക നെഗറ്റീവായി റേഞ്ച്-ബൗണ്ടായി തുടരാനാണ് സാധ്യത.
ചുവപ്പ് കത്തി 13 മേഖലകൾ
16 മേഖലാ സൂചികകളില്‍ 13 എണ്ണവും നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഫിനാന്‍ഷ്യല്‍സ്, പ്രൈവറ്റ് ബാങ്കുകള്‍, പിഎസ്യു ബാങ്കുകള്‍, മെറ്റല്‍സ്, ഐടി, റിയല്‍റ്റി ഓഹരികൾ ഏകദേശം 1% വീതം ഇടിഞ്ഞു. യു ഐടി ഓഹരികള്‍ കുത്തനെ ഇടിഞ്ഞു.കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജി, ടെലികോം എന്നിവ മാത്രമാണ് നേരിയ മുന്നേറ്റം കാണിക്കുന്ന സൂചികകൾ.
ആക്‌സിസ് ബാങ്ക് ഏകദേശം 4% ഇടിഞ്ഞ് നിഫ്റ്റിയിലെ പ്രധാന നഷ്ടക്കാരില്‍ ഒരാളായി. പിബി ഫിന്‍ടെക് (പോളിസിബസാര്‍) 5% ലധികം ഇടിഞ്ഞു. ജെഎസ്ഡബ്ല്യു സ്റ്റീല്‍, എറ്റേണല്‍ എന്നിവയും നഷ്ടത്തിലായി. അതേസമയം നെസ്ലെ ഇന്ത്യയും, ഭാരതി എയര്‍ടെലും നേട്ടമുണ്ടാക്കി.
ഇന്‍ഷുറന്‍സ് മേഖല
2047-ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്'' എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായി പ്രത്യേകബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. ദീര്‍ഘകാലത്തേക്ക് വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനും, ഇന്‍ഷുറന്‍സ് വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നത്. ഈ നീക്കം മേഖലയിൽ പോസിറ്റീവ് ആണെങ്കിലും ഇന്‍ഷുറന്‍സ് ഓഹരികളിൽ വികാരം സമ്മിശ്രമാണ്.
വിപണി എങ്ങനെ?
ആഭ്യന്തര വിപണിയിലെ അനിശ്ചിതത്വം, രൂപയുടെ മൂല്യത്തകർച്ച, വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ ഓഹരി വില്‍പ്പന എന്നിവ വിപണിയെ ബാധിക്കുന്നുണ്ട്. ആഗോള വിപണി സ്ഥിരമാകുകയും ഇന്ത്യ-യുഎസ് വ്യാപാരത്തിൽ വ്യക്തത വരികയും ചെയ്യുന്നത് വരെ ഹ്രസ്വകാലത്തേക്ക് വിപണി അസ്ഥിരമായി തുടരാന്‍ സാധ്യതയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
