image

15 Dec 2025 10:45 AM IST

Gold

Gold Price ; സ്വര്‍ണ വില ഒരു ലക്ഷത്തിലേക്ക്; പവന് 99280 രൂപ

MyFin Desk

Gold Price ; സ്വര്‍ണ വില ഒരു ലക്ഷത്തിലേക്ക്; പവന് 99280 രൂപ
X

Summary

രാജ്യാന്തര വിപണിയിലെ ശക്തമായ മുന്നേറ്റം കേരളം ഉള്‍പ്പെടെയുള്ള ആഭ്യന്തര വിപണികളില്‍ സമീപഭാവിയില്‍ സ്വര്‍ണവില ഇനിയും കുതിച്ചുയരും


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 99280 രൂപയിലേക്ക് ഉയര്‍ന്നു. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 12410 രൂപയായി.

സ്വര്‍ണ വില രാവിലെ ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 12,350 രൂപയായി. പവന് 600 രൂപ വര്‍ധിച്ച് 98,800 രൂപയിലെത്തി. ലൈറ്റ് വൈറ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് ആഭരണങ്ങള്‍ക്ക് ഗ്രാമിന് 60 രൂപ 10155 രൂപയായി. ഒരു പവന് 81,240 രൂപയായി. വെള്ളി വില ഗ്രാമിന് 198 രൂപയിലാണ് വ്യാപാരം.

ആഗോള വിപണിയില്‍ സ്വര്‍ണം ട്രൊയ് ഔണ്‍സിന് 4325 ഡോളറാണ്. യുഎസ് ഫെഡ് വീണ്ടും പലിശ നിരക്കുകള്‍ കുറയ്ക്കുന്ന പ്രതീക്ഷകള്‍ ശക്തമാണ്. ഇതാണ് സ്വര്‍ണ വില ഉയര്‍ത്തുന്ന പ്രധാന ഘടകം. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും സ്വര്‍ണ നിക്ഷേപം സുരക്ഷിത നിക്ഷേപമായി നിലനിർത്തുന്നു. രാജ്യാന്തര വിപണിയിലെ സ്വർണത്തിൻ്റെ ശക്തമായ മുന്നേറ്റം ആഭ്യന്തര വിപണികളിലും സമീപഭാവിയില്‍ സ്വര്‍ണവില ഇനിയും കുതിച്ചുയരാന്‍ വഴിയൊരുക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.