image

13 Dec 2025 11:12 AM IST

Gold

Gold Rate Forecast: സ്വർണം പുതുവർഷം പുതിയ ഉയരങ്ങൾ തൊടുമോ?

MyFin Desk

expatriates turn to digital gold
X

Summary

സ്വർണ വില പുതുവർഷവും കുതിച്ചുയരുമോ?


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പുതിയ റെക്കോഡുകൾ ഭേദിച്ചത് കഴിഞ്ഞദിവസമാണ്. പവന് 98400 രൂപ എന്ന നിരക്കിലേക്ക് വില കുതിച്ചു. യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് കുറച്ചത് സ്വർണത്തിന് നേട്ടമായി. വെള്ളി വിലയും കുതിപ്പിലാണ്. രാജ്യാന്തര വിപണിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിന് അടുത്തായാണ് ഇപ്പോൾ സ്വർണ വില.

സ്വർണം തിളങ്ങുമോ?

ഈ വർഷം മൂന്നാമത്തെ തവണയാണ് യുഎസ് ഫെഡ് നിരക്ക് വെട്ടിക്കുറച്ചത്. 2026ൽ വീണ്ടും നിരക്ക് കുറച്ചേക്കാമെന്ന നിരീക്ഷണങ്ങളും സ്വർണ്ണത്തിൻ്റെ നേട്ടം വർധിപ്പിക്കുന്നു. യുഎസ് ഡോളറിൻ്റെ മൂല്യ ശോഷണം, ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ എന്നിവയെല്ലാം ബുള്ളിയന് അനുകൂലമായേക്കും. കഴിഞ്ഞ ദിവസങ്ങളിൽ ട്രോയ് ഔൺസിന് 4,340 ഡോളറിലേക്ക് ഉയർന്നതിന് ശേഷമാണ് ഇപ്പോൾ ട്രോയ് ഔൺസിന് 4,300 ഡോളർ നിരക്കിൽ വ്യാപാരം ചെയ്യുന്നത്. ഒക്ടോബർ 20 നാണ് സ്വർണ വില രാജ്യാന്തര വിപണിയിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. 4,381 ഡോളറായിരുന്നു വില.

1979 ന് ശേഷമുള്ള ഏറ്റവും മികച്ച വാർഷിക പ്രകടനമാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്.. കേന്ദ്ര ബാങ്കുകളുടെ ശക്തമായ ഡിമാൻഡ്, ഇടിഎഫ് നിക്ഷേപം, അന്താരാഷ്ട്ര വിപണിയിലെ പിരിമുറുക്കങ്ങൾ എന്നിവ സ്വർണ വിലയിലെ കുതിപ്പിന് കാരണമായി. 2026 വരെ ഈ പ്രവണത നീണ്ടുനിൽക്കുമെന്ന് ബാങ്കുകൾ പ്രതീക്ഷിക്കുന്നു. 2026 അവസാനത്തോടെ ഔൺസിന് 900 ഡോളർ വരെയൊക്കെ സ്വർണ വില ഉയരാമെന്ന് ഇൻവെസ്റ്റ്മൻ്റ് ബാങ്കിങ് കമ്പനിയായ ഗോൾഡ്മാൻ സ്ക്സ് പറയുന്നു. അതേസമയം ട്രോയ് ഔൺസിന് 5000 രൂപയിലേക്ക് വില ഉയരാമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക പ്രതീക്ഷിക്കുന്നത്.

എന്തായാലും സ്വർണം മുന്നേറ്റം തുടരുമെന്നാണ് വിശകലന വിദഗ്ധർ നൽകുന്ന സൂചന. എന്നാൽ പണപ്പെരുപ്പം കൂടുതൽ ലഘൂകരിക്കപ്പെടാനുള്ള സാധ്യതകളും യുഎസ് സാമ്പത്തിക വളർച്ച ശക്തിപ്പെടാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. പണപ്പെരുപ്പം കുറഞ്ഞ് ഡോളർ ശക്തമായാൽ സ്വർണത്തിന് മങ്ങലേൽക്കും.