29 Nov 2025 11:55 AM IST
Summary
നവംബര്‍ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.
സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 11,900 രൂപയും ഒരു പവന് 95,200 രൂപയുമായി. നവംബര്‍ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 9,737 രൂപയായി ഉയര്‍ന്നു.
ഇന്നലെ ഒരു പവന് 94,200 രൂപയും ഒരു ഗ്രാമിന് 11,775 രൂപയുമായിരുന്നു വിപണിവില. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേര്‍ത്ത് ഒരു പവന്റെ ആഭരണത്തിന് വന്‍ വില നല്‍കേണ്ട സ്ഥിതിയാണ്.
വെള്ളി വിലയിലും വര്‍ധന രേഖപ്പെടുത്തി. വെള്ളി 192 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
