13 Dec 2025 10:46 AM IST
Summary
സ്വർണ വില പവന് 98200 രൂപ. ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് പവന് 200 രൂപ കുറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് സ്വർണ വിലയിൽ ഇടിവ്. പവന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 98200 രൂപയാണ് വില. ഒരു ഗ്രാമിന് 12275 രൂപയും. ഇന്നലെ ഒരു പവന് 98400 രൂപയായിരുന്നു വില. ഗ്രാമിന് 12300 രൂപയായി വില ഉയർന്നിരുന്നു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസം ഇതുവരെ പവന് 2520 രൂപയുടെ വർധനയാണുള്ളത്.
യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് കുറച്ച നടപടി സ്വർണത്തിനും വെള്ളിക്കും നേട്ടമായി. സ്വർണ വില രാജ്യാന്തര തലത്തിൽ മുന്നേറി. ട്രോയ് ഔൺസിന് 4300 ഡോളറിലാണ് വില. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ സ്വർണ നിക്ഷേപം ഉയർത്തുന്നതും വിവിധ ഗോൾഡ് ഫണ്ടുകളിലേക്ക് നിക്ഷേപം ഒഴുകുന്നതും ഒക്കെ സ്വർണത്തിൻ്റെ ഡിമാൻഡ് ഉയരുന്നതിൻ്റെ സൂചനയാണ്.
രാജ്യാന്തര വിപണിയിലെ സർവകാല റെക്കോഡിന് ഏകദേശം അടുത്താണ് ഇപ്പോൾ ട്രോയ് ഔൺസ് വ്യാപാരം. പുതുവർഷം സ്വർണ വില ട്രോയ് ഔൺസിന് 5000 ഡോളറിലെത്താമെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
