image

3 Dec 2025 10:49 AM IST

Gold

പവന് 96000 രൂപയിലേക്ക് സ്വർണ വില?

MyFin Desk

Gold prices Today|Gold Price Graph
X

Summary

സംസ്ഥാനത്ത് സ്വർണ വില പവന് 95700 രൂപയായി ഉയർന്നു


സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെ വർധന. ഒരു പവൻ സ്വർണത്തിന് 95760 രൂപയായി വില ഉയർന്നു. ഗ്രാമിന്11970 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 95240 രൂപയായിരുന്നു. രാജ്യാന്തര വിപണിയിൽ വില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും കുത്തനെ നിരക്ക് ഉയരാൻ കാരണം. ട്രോയ് ഔൺസിന് 4221 ഡോളറിലാണ് വില.

ഡിസംബർ ഒന്നിന് തന്നെ സ്പോട്ട് ഗോൾഡ് വില 4206-264 ഡോളാറായി ഉയർന്നിരുന്നു. സ്വർണ്ണം മാത്രമല്ല വെള്ളിയും കുതിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യമിടിവാണ് സ്വർണം തിളങ്ങാൻ കാരണം. എംസിഎക്സിൽ ബുധനാഴ്ച സ്വർണ്ണ വില കുതിച്ചുയർന്നു. എംസിഎക്സിൽ 10 ഗ്രാമിന് 1,30,550 രൂപ എന്ന നിലയിൽ വില ഉയർന്നു. എംസിഎക്സിൽ വെള്ളി വില 1.21% ഉയർന്ന് കിലോയ്ക്ക് 1,83,799 എന്ന നിലയിലായിരുന്നു വ്യാപാരം. മുൻ ക്ലോസിംഗ് ലെവലിനെ അപേക്ഷിച്ച് 1,81,601 എന്ന നിലയിലായിരുന്നു വ്യാപാരം.

വെള്ളി വില

10 ഗ്രാമിന് 1650 രൂപയാണ് വില. കിലോഗ്രാമിന് 201000 രൂപയിലേക്ക് വില ഉയർന്നു.