4 Dec 2025 12:11 PM IST
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞു. 95,600 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കുറഞ്ഞത്. 11,950 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 ക്യാരറ്റ് സ്വര്‍ണവിലയും കുറഞ്ഞു. ഗ്രാമിന് 20 രൂപ താഴ്ന്ന് 9,825 രൂപയിലെത്തി. അതേസമയം വെള്ളി വില ഉയർന്നു. ഗ്രാമിന് 2 രൂപ കൂടി 187 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
