റിലയൻസ് ഇൻഡസ്ട്രീസിന്റെ ഫലം ഇന്ന്, അസ്ഥിരമായി സൂചികകൾ

  • എച്ച് സി എൽ ടെക്ക്നോളജിസ് നേട്ടത്തിൽ
  • 10.32 ന് സെൻസെക്സ് 62.82 നഷ്ടത്തിൽ

Update: 2023-04-21 05:08 GMT

ആദ്യ ഘട്ട വ്യാപാരത്തിൽ നേട്ടത്തോടെ തുടങ്ങിയ വിപണി അസ്ഥിരമാവുന്ന കാഴ്ചയാണ് വിപണിയിലുള്ളത്. ഐ ടി, റിലയൻസ് ഓഹരിയുലുണ്ടായ മുന്നേറ്റമാണ് വിപണിക്ക് മികച്ച തുടക്കം നൽകിയത്. പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 134 പോയിന്റ് ഉയർന്ന് 59,766.37 ലും നിഫ്റ്റി 36.4 പോയിന്റ് വർധിച്ച് 17,660.85 ലുമെത്തി.

10.32 ന് സെൻസെക്സ് 62.82 പോയിന്റ് താഴ്ന്ന് 59569.53 ലും നിഫ്റ്റി 25.80 പോയിന്റ് കുറഞ്ഞ് 17598.65 ലുമാണ് വ്യാപാരം ചെയ്യുന്നത്.

സെൻസെക്സ് എച്ച് സി എൽ ടെക്ക് നോളജിസ്, കൊടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ് , ടൈറ്റൻ, വിപ്രോ, ഇൻഫോസിസ്, സാൻ ഫാർമ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ബജാജ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നേട്ടത്തിലാണ്.

ടാറ്റ സ്റ്റീൽ ടെക്ക് മഹീന്ദ്ര, മാരുതി, ടാറ്റ മോട്ടോഴ്‌സ്, അൾട്രാ ടെക്ക് സിമന്റ്, ലാർസെൻ ആൻഡ് റ്റ്യുബ്രോ എന്നിവ നഷ്ടത്തിലാണ് വ്യാപാരം ചെയുന്നത്. ഏഷ്യൻ വിപണിയിൽ സിയോൾ, ജപ്പാൻ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ദുർബലമായാണ് വ്യാപാരം ചെയ്യുന്നത്.

വ്യാഴാഴ്ച ചുവപ്പിലാണ് യു എസ് വിപണി അവസാനിച്ചത്.

"നാലാം പാദ ഫലങ്ങൾ ആരംഭിച്ചതോടെ മിശ്രിതമായ ഫലങ്ങളാണ് ഇതുവരെ പുറത്തു വന്നത്. ഐ ടി ഓഹരികൾ നിക്ഷേപകർക്ക് നിരാശ ജനകമായിരുന്നുവെങ്കിലും ബാങ്കിങ് ഓഹരികൾ ശക്തമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രെൻഡ് തുടരാനാണ് സാധ്യത. ഇൻഫോസിസ്ന്റെ ഫലങ്ങൾ വനത്തിനു ശേഷമുണ്ടായ ഐ ടി ഓഹരികളിലെ ഇടിവ് സാവധാനം കുറഞ്ഞേക്കാം.എച്ച് സി എൽ ടെക്ക് ഫലങ്ങൾ വിദഗ്ദർ പ്രതീക്ഷിച്ചതിലും നല്ലതായിരുന്നു. ഐ ടി മിഡ് ക്യാപ് ഓഹരികൾ വിപണി പ്രതീക്ഷയെ മറികടന്നേക്കാം. എന്നാലും , ദുർബലമായ ആഗോള സൂചനകൾ കണക്കിലെടുക്കുമ്പോൾ, ഐടിയിൽ ശക്തവും സുസ്ഥിരവുമായ തിരിച്ചുവരവ് ബുദ്ധിമുട്ടാണ്," ജിയോ ജിത്ത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

വ്യാഴാഴ്ച സെൻസെക്സ് 64.55 പോയിന്റ് ഉയർന്ന് 59,632.35 ലും നിഫ്റ്റി 5.70 പോയിന്റിന്റെ നേരിയ നേട്ടത്തിൽ 17,624.45 ലുമെത്തി.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.09 ശതമാനം വർധിച്ച് ബാരലിന് 81 .03 ഡോളറായി.

വ്യാഴാഴ്ച വിദേശ നിക്ഷേപകർ 1169.32 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.



Tags:    

Similar News