പ്രീ-ഐപിഒ പ്ലേസ്മെന്റ്; മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സെബിയുടെ നിക്ഷേപ വിലക്ക്

നിക്ഷേപം ഇനി പൊതു ഇഷ്യു സമയത്തും ആങ്കര്‍ നിക്ഷേപക ഘട്ടത്തിലും മാത്രം

Update: 2025-10-24 15:04 GMT

മ്യൂച്വല്‍ ഫണ്ടുകളുടെ പ്രീ-ഐപിഒ പ്ലേസ്‌മെന്റുകളില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപിക്കുന്നതിന് സെബി വിലക്ക് ഏര്‍പ്പെടുത്തി. നിക്ഷേപം ഇനി പൊതു ഇഷ്യു സമയത്തും ആങ്കര്‍ നിക്ഷേപക ഘട്ടത്തിലും മാത്രം മതിയെന്ന് നിര്‍ദേശം.

മ്യൂച്വല്‍ ഫണ്ടുകള്‍ പ്രീ-ഐപിഒ പ്ലേസ്‌മെന്റുകളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കാറുണ്ട്. അതായത്, ഐപിഒ നടപടി ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ് കമ്പനി ഓഹരികള്‍ വാങ്ങും.എന്നാല്‍ ഇത് അപകടകരമാണെന്ന് സെബി പറയുന്നു.

കാരണം ഐപിഒ വൈകുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള സാധ്യത അവിടെയുണ്ട്. ഇത്തരത്തില്‍ ലിസ്റ്റ് ചെയ്യാത്ത ഓഹരികള്‍ കൈവശം വയ്ക്കുന്നത് വെല്ലുവിളിയാവും.

അതിനാല്‍ നിയമപ്രകാരം മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ലിസ്റ്റ് ചെയ്തതോ ഉടന്‍ ലിസ്റ്റ് ചെയ്യാന്‍ പോകുന്നതോ ആയ ഓഹരികളില്‍ മാത്രമേ നിക്ഷേപിക്കാന്‍ കഴിയൂവെന്നും സെബി വ്യക്തമാക്കി.മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ സുരക്ഷ മുന്‍നിര്‍ത്തുള്ള നടപടിയാണിതെന്നും സെബി വ്യക്തമാക്കുന്നു. 

Tags:    

Similar News