ബാങ്കിങ് പ്രതിസന്ധി രൂക്ഷം, ചുവപ്പിൽ തുടർന്ന് സൂചികകൾ

11.05 ന് വ്യാപാരം പുരോഗമിക്കുമ്പോൾ, സെൻസെക്സ് 190.42 പോയിന്റ് നേട്ടത്തിൽ 57,746.32 ലും, നിഫ്റ്റി 42.80 പോയിന്റ് വർധിച്ച് 17,014.95 ലുമാണ് വ്യപാരം ചെയ്യുന്നത്

Update: 2023-03-16 06:04 GMT

ആഗോള ബാങ്കിങ് മേഖലയിലെ പ്രതിസന്ധികളെ കുറിച്ചുള്ള ആശങ്കയും, യു എസിലും, യൂറോപ്പിലും നിരക്ക് വർധനയുമായി ബന്ധപ്പെട്ട നിൽക്കുന്ന അനിശ്ചിതാവസ്ഥയും തുടരുന്നതിനാൽ വിപണി നഷ്ടത്തോടെയാണ് ഇന്നും വ്യപാരം ആരംഭിച്ചത്.

പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ്, 205.24 പോയിന്റ് ഇടിഞ്ഞ് 57,350.66 ലും, നിഫ്റ്റി 78.45 പോയിന്റ് കുറഞ്ഞ് 16,893.70 ലുമാണ് വ്യാപാരം ആരംഭിച്ചത്.

11.05 ന് വ്യാപാരം പുരോഗമിക്കുമ്പോൾ, സെൻസെക്സ് 190.42 പോയിന്റ് നേട്ടത്തിൽ 57,746.32 ലും, നിഫ്റ്റി 42.80 പോയിന്റ് വർധിച്ച് 17,014.95 ലുമാണ് വ്യപാരം ചെയ്യുന്നത്.

സെൻസെക്സിൽ 20 കമ്പനികളും, നിഫ്റ്റി 50 യിൽ 30 കമ്പനികളും ഇന്ന് ചുവപ്പിലാണ് വ്യാപാരം ചെയുന്നത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി വിപണി നഷ്ടത്തിൽ തന്നെയാണ് തുടരുന്നത്.

ഏഷ്യൻ വിപണിയിൽ, ഹോങ്കോങ്, ജപ്പാൻ, എന്നിവയുൾപ്പടയുള്ള വിപണികളെല്ലാം ദുർബലമായാണ് വ്യാപാരം ചെയ്യുന്നത്.

പ്രമുഖ വായ്പ ദാതാവായ ക്രെഡിറ്റ് സ്യൂസ് പ്രതിസന്ധി മൂലം യൂറോപ്പിനെ വിപണികളിൽ ബുധനാഴ്ച വലിയ തകർച്ചയാണ് ഉണ്ടായത്. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ തീരുമാനവും നിക്ഷേപകർ ഉറ്റു നോക്കുന്നുണ്ട്.

ക്രെഡിറ്റ് സ്യൂസുമായി ബന്ധപ്പെട്ടുയർന്നു വന്ന ആശങ്കകൾ കമ്പനിയുടെ ഓഹരികൾ കുത്തനെ ഇടിയുന്നതിനു കാരണമായി. ഇത് യു എസ് ഓഹരികളിലും പ്രതിഫലിച്ചിരുന്നു. യു എസ് ആസ്ഥാനമായുള്ള എസ് വിബി ബാങ്കിന്റെയും, സിഗ്നേച്ചർ ബാങ്കിന്റെയും തകർച്ചക്ക് പിന്നാലെ സൂയസ് തകർച്ചയും, ബാങ്കിങ് മേഖലയുടെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട ആശങ്ക ഉയർത്തി. ഇതാണ് യു എസ് ഓഹരികളും ഇടിയാൻ കാരണം," എച്ച്ഡിഎഫ് സി സെക്യുരിറ്റീസിന്റെ റീട്ടെയിൽ റീസേർച്ച് ഹെഡ് ദീപക് ജസാനി പറഞ്ഞു.

വിദേശ നിക്ഷേപകർ ബുധനാഴ്ച 1,271.25 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

Tags:    

Similar News