വിൽപ്പന സമർദം, നേട്ടം നിലനിർത്താനാവാതെ സൂചികകൾ
സെൻസെക്സ് 289.31 പോയിന്റ് കുറഞ്ഞ് 57,925.28 ലും നിഫ്റ്റി 75 പോയിന്റ് നഷ്ടത്തിൽ 17,076.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്
ബാങ്കിങ്, ധനകാര്യ, ഐ ടി ഓഹരികളിലുണ്ടായ വില്പന സമ്മർദ്ദവും, യൂറോപ്യൻ വിപണികളിലെ ദുർബലമായ പ്രവണതയും വിപണിയിൽ വലിയ ചാഞ്ചാട്ടമുണ്ടാക്കി. സെൻസെക്സ് 290 പോയിന്റ് നഷ്ടത്തിലാണ് വ്യപാരം അവസാനിപ്പിച്ചത്. റിലയൻസിന്റെ ഓഹരികളിലുള്ള നഷ്ടവും വിപണിക്ക് പ്രതികൂലമായി.
സെൻസെക്സ് 289 .31 പോയിന്റ് കുറഞ്ഞ് 57,925.28 ലും നിഫ്റ്റി 75 പോയിന്റ് നഷ്ടത്തിൽ 17,076.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 375.74 പോയിന്റ് തകർന്ന് 57,838 .85 ലെത്തിയിരുന്നു.
സെൻസെക്സിൽ, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച് സിഎൽ ടെക്ക്നോളജിസ്, റിലയൻസ് ഇൻഡസ്ട്രീസ്, വിപ്രോ, ഇൻഡസ് ഇൻഡ് ബാങ്ക്, ഇൻഫോസിസ്, പവർ ഗ്രിഡ്, എച്ച്ഡിഎഫ് സി ബാങ്ക്, എച്ച്ഡിഎഫ് സി എന്നിവ നഷ്ടത്തിലായി.
നെസ്‌ലെ, മാരുതി, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവ ലബഹത്തിലാണ് അവസാനിച്ചത്.
ഏഷ്യൻ വിപണിയിൽ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലും ജപ്പാൻ നഷ്ടത്തിലും അവസാനിച്ചു.
ഉച്ച കഴിഞ്ഞുള്ള സെഷനിൽ യൂറോപ്യൻ വിപണി ദുർബലമായാണ് വ്യാപാരം ചെയ്തിരുന്നത്. ബുധനാഴ്ച യു എസ് വിപണിയും കുത്തനെ ഇടിഞ്ഞിരുന്നു.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.90 ശതമാനം കുറഞ്ഞ് ബാരലിന് 76 ഡോളറായി.
ബുധനാഴ്ച വിദേശ നിക്ഷേപകർ 61.72 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
