ബുൾസ് ബാക്: 22,100 കടന്ന് നിഫ്റ്റി, കുതിച്ചുയർന്ന് സെൻസെക്സ്

  • റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളുടെ കുതിപ്പ് വിപണിക്ക് കരുത്തേകി
  • യൂറോപ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം തുടരുന്നു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ കുറഞ്ഞ് 83.36 ലെത്തി

Update: 2024-03-27 11:00 GMT

കഴിഞ്ഞ ദിവസം ഇടിവോടെ വ്യാപാരം അവസാനിപ്പിച്ച വിപണി ഇന്ന് നേട്ടത്തിലെത്തി. ഓട്ടോ, റിയൽറ്റി, പവർ, ക്യാപിറ്റൽ ഗുഡ്സ് ഓഹരികളിലെ ഉയർന്ന വാങ്ങൽ വിപണിക്ക് താങ്ങായി. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളുടെ കുതിപ്പ് വിപണിക്ക് കരുത്തേകി. സെൻസെക്സ് 526.01 പോയിൻറ് അഥവാ 0.73 ശതമാനം ഉയർന്ന് 72,996.31 ലും നിഫ്റ്റി 118.95 പോയിൻറ് അഥവാ 0.54 ശതമാനം ഉയർന്ന് 22,123.65 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി സുസുക്കി, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ടൈറ്റൻ കമ്പനി എന്നിവ നേട്ടത്തിലെത്തി. യുപിഎൽ, ഹീറോ മോട്ടോർ കോർപ്പ്, ടാറ്റ കൺസ്യുമർ പ്രോഡക്ട്, വിപ്രോ, കോൾ ഇന്ത്യ എന്നിവ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെക്ടറൽ സൂചികയിൽ ഓട്ടോ, ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ്, പവർ, റിയൽറ്റി, ടെലികോം 0.5-1 ശതമാനം ഉയർന്നു, മെറ്റൽ, ഐടി, മീഡിയ സൂചികകൾ 0.3-0.5 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഫ്ലാറ്റായി ക്ലോസ് ചെയ്തു. സ്‌മോൾ ക്യാപ് സൂചിക 0.7 ശതമാനം ഉയർന്നു.

ഏഷ്യൻ വിപണികളിൽ, ടോക്കിയോ നേട്ടത്തിലെത്തി. സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിഞ്ഞു. യൂറോപ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം തുടരുന്നു. യുഎസ് വിപണികൾ ചൊവ്വാഴ്ച ഇടിവോടെയാണ് ക്ലോസ് ചെയ്തത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 10.13 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ബ്രെന്റ് ക്രൂഡ് 0.96 ശതമാനം ഇടിഞ്ഞ് 85.42 യുഎസ് ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.69 ശതമാനം ഉയർന്ന് 2192.20 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ കുറഞ്ഞ് 83.36 ൽ ക്ലോസ് ചെയ്തു

ചൊവ്വാഴ്ച സെൻസെക്സ് 361.64 പോയിൻറ് അഥവാ 0.50 ശതമാനം കുറഞ്ഞ് 72,470.30 ലും നിഫ്റ്റി 92.05 പോയിൻറ് അഥവാ 0.42 ശതമാനം ഇടിഞ്ഞ് 22,004.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News