വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പുറത്തേക്ക്

ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ വില്‍പ്പന

Update: 2025-08-31 09:06 GMT

വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക് തുടരുന്നു. ഓഗസ്റ്റില്‍ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ നിന്ന് 34,993 കോടി (ഏകദേശം 4 ബില്യണ്‍ ഡോളര്‍) രൂപയാണ് പിന്‍വലിക്കപ്പെട്ടത്. ഇത് ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ വില്‍പ്പനയാണ്. യുഎസ് താരിഫുകളും വിലകൂടിയ ആഭ്യന്തര മൂല്യനിര്‍ണ്ണയങ്ങളും ഇതിനെ ബാധിച്ചു.

ജൂലൈയില്‍ രേഖപ്പെടുത്തിയ 17,741 കോടി രൂപയുടെ ഇരട്ടിയായിരുന്നു പിന്‍വലിക്കല്‍.

ഇതോടെ, 2025 ല്‍ ഇതുവരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) മൊത്തം ഓഹരികളുടെ ഒഴുക്ക് 1.3 ട്രില്യണ്‍ രൂപയിലെത്തിയതായി ഡെപ്പോസിറ്ററികളുടെ ഡാറ്റ വ്യക്തമാക്കുന്നു.

ഫെബ്രുവരിയില്‍ എഫ്പിഐകള്‍ 34,574 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പിന്‍വലിക്കലായിരുന്നു ഇത്.

'ഇന്ത്യന്‍ കയറ്റുമതിക്ക് 50 ശതമാനം വരെ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയ യുഎസ് പ്രഖ്യാപനം വിപണി വികാരത്തെ സാരമായി ബാധിച്ചു. ഇത് ഇന്ത്യയുടെ വ്യാപാര മത്സരക്ഷമതയെയും വളര്‍ച്ചാ സാധ്യതയെയും കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തി,' മോണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റിന്റെ മാനേജര്‍ റിസര്‍ച്ച് അസോസിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.

'അതേസമയം, ചില പ്രധാന മേഖലകളുടെ ജൂണ്‍ പാദത്തിലെ കോര്‍പ്പറേറ്റ് വരുമാനം പ്രതീക്ഷകള്‍ക്ക് അനുസൃതമായി കുറഞ്ഞു. ഇത് നിക്ഷേപകരുടെ താല്‍പര്യം കൂടുതല്‍ കുറച്ചു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിയോജിത് ഇന്‍വെസ്റ്റ്മെന്റിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാറിന്റെ അഭിപ്രായത്തില്‍, മറ്റ് വിപണികളിലെ മൂല്യനിര്‍ണ്ണയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ താരതമ്യേന ഉയര്‍ന്ന മൂല്യനിര്‍ണ്ണയമാണ് വില്‍പ്പനയ്ക്ക് കാരണം. ഇത് എഫ്പിഐകളെ വിലകുറഞ്ഞ വിപണികളിലേക്ക് പണം മാറ്റാന്‍ പ്രേരിപ്പിക്കുന്നു. 

Tags:    

Similar News