താരിഫിൽ തിരിച്ചടിയില്ല, ആഗോള വിപണികളിൽ കുതിപ്പ്, ഇന്ത്യൻ സൂചികകൾ ഉയരാൻ സാധ്യത

  • ജാപ്പനീസ് കയറ്റുമതിക്ക് 15% യുഎസ് താരിഫ്, ഏഷ്യൻ വിപണികളിൽ ആഹ്ളാദം
  • ബുധനാഴ്ച ഏഷ്യൻ വിപണികൾ പോസിറ്റീവ് നോട്ടിൽ വ്യാപാരം ആരംഭിച്ചു.
  • വാൾസ്ട്രീറ്റ് ഓഹരികൾ സമ്മിശ്രമായി അവസാനിച്ചു.

Update: 2025-07-23 01:54 GMT

ഗിഫ്റ്റ് നിഫ്റ്റിയിലെ സൂചനകൾ ഇന്ത്യൻ വിപണിക്ക് ഒരു പോസിറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു ഗിഫ്റ്റ് നിഫ്റ്റി 75  പോയിൻറ് നേട്ടത്തോടെ വ്യാപാരം നടത്തുന്നു. ബുധനാഴ്ച ഏഷ്യൻ വിപണികൾ പോസിറ്റീവ് നോട്ടിൽ വ്യാപാരം ആരംഭിച്ചു. വാൾസ്ട്രീറ്റ് ഓഹരികൾ സമ്മിശ്രമായി അവസാനിച്ചു.

ഗിഫ്റ്റ് നിഫ്റ്റി

 ഗിഫ്റ്റ് നിഫ്റ്റി 74.50 പോയിന്റ് അഥവാ 0.30 ശതമാനം ഉയർന്ന് 25,158.50 ൽ വ്യാപാരം നടത്തുന്നു. ബുധനാഴ്ച ഇന്ത്യൻ വിപണി പോസിറ്റീവ് തുടക്കത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനയാണിത്. 

ഏഷ്യൻ വിപണികൾ

യുഎസിലേക്കുള്ള ജാപ്പനീസ് കയറ്റുമതിക്ക് 15% താരിഫ് ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ പ്രഖ്യാപനത്തെ തുടർന്ന് ബുധനാഴ്ച ഏഷ്യൻ വിപണികൾ പോസിറ്റീവ് നോട്ടിൽ ആരംഭിച്ചു, 

വ്യാപാരത്തിന്റെ തുടക്കത്തിൽ ജപ്പാന്റെ നിക്കി 225 സൂചിക 1.71 ശതമാനം ഉയർന്നു.  ടോപ്പിക്സ് സൂചിക 1.87 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.89 ശതമാനം നേട്ടമുണ്ടാക്കി. കോസ്ഡാക്ക് സൂചിക 0.22 ശതമാനം ഉയർന്നു.  ഓസ്‌ട്രേലിയയുടെ എസ് & പി / എഎസ്എക്സ് 200 സൂചിക 0.34 ശതമാനം നേട്ടം രേഖപ്പെടുത്തി.

 യുഎസ് വിപണി

ചൊവ്വാഴ്ച വാൾസ്ട്രീറ്റ് ഓഹരികൾ സമ്മിശ്രമായി അവസാനിച്ചു. ജനറൽ മോട്ടോഴ്‌സിലെ കുത്തനെയുള്ള നഷ്ടങ്ങളും ടെസ്‌ലയിലെ നേട്ടങ്ങളും വിപണിയിൽ പ്രതിഫലിച്ചു. എസ് ആൻഡ് പി 500 ചൊവ്വാഴ്ച റെക്കോർഡ് ക്ലോസിംഗ് ഉയരത്തിലെത്തി. എസ് ആൻഡ് പി  0.06 ശതമാനം ഉയർന്ന് 6,309.62 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നാസ്ഡാക്ക് 0.39 ശതമാനം ഇടിഞ്ഞ് 20,892.69 പോയിന്റിലും ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.40 ശതമാനം ഉയർന്ന് 44,502.44 പോയിന്റിലും ക്ലോസ് ചെയ്തു.

ത്രൈമാസ വരുമാന പ്രഖ്യാപനം വരുന്നതിന് മുമ്പ് ടെസ്‌ല 1.1 ശതമാനം നേട്ടമുണ്ടാക്കി. ഇന്ന്  ഫലങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന ആൽഫബെറ്റ് 0.65 ശതമാനം ഉയർന്നു.

നിഫ്റ്റി

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 25,149, 25,183, 25,239

പിന്തുണ: 25,037, 25,002, 24,946

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 57,138, 57,279, 57,505

പിന്തുണ: 56,684, 56,544, 56,317

പുട്ട്-കോൾ അനുപാതം

മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), ജൂലൈ 22 ന് 0.84 ആയി കുറഞ്ഞു.

ഇന്ത്യ വിക്സ്

 ഇന്ത്യ വിക്സ്,  4.02 ശതമാനം ഇടിഞ്ഞ് 10.75 ആയി. 2024 ഏപ്രിലിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. 

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ

ചൊവ്വാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 3,548 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ആഭ്യന്തര നിക്ഷേപകർ 5,240 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

രൂപ

 ചൊവ്വാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ കുറഞ്ഞ് 86.38 എന്ന നിലയിലെത്തി.

എണ്ണ വില

മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ബ്രെന്റ് ക്രൂഡ് ബാരലിന് 69 ഡോളറിലേക്ക് ഉയർന്നു. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ബാരലിന് 66 ഡോളറിലെത്തി.

ഇന്ന് ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ

ഇൻഫോസിസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, കോഫോർജ്, ആദിത്യ ബിർള റിയൽ എസ്റ്റേറ്റ്, ബജാജ് ഹൗസിംഗ് ഫിനാൻസ്, ബികാജി ഫുഡ്‌സ് ഇന്റർനാഷണൽ, സിഎംഎസ് ഇൻഫോ സിസ്റ്റംസ്, ഡിഎഎം ക്യാപിറ്റൽ അഡ്വൈസേഴ്‌സ്, ഫോഴ്‌സ് മോട്ടോഴ്‌സ്, മഹീന്ദ്ര ഹോളിഡേയ്‌സ് & റിസോർട്ട്‌സ് ഇന്ത്യ, പെർസിസ്റ്റന്റ് സിസ്റ്റംസ്, എസ്ആർഎഫ്, സിൻജീൻ ഇന്റർനാഷണൽ, തൈറോകെയർ ടെക്‌നോളജീസ്, ടാറ്റ ടെലി സർവീസസ് എന്നിവ.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

ലോധ ഡെവലപ്പേഴ്‌സ്

നിലവിലുള്ള ഒരു നിക്ഷേപകൻ ഒരു ബ്ലോക്ക് ഡീൽ വഴി കമ്പനിയുടെ 1%  ഓഹരി വിൽക്കാൻ സാധ്യതയുണ്ടെന്ന് സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്യുന്നു. മൊത്തം ബ്ലോക്ക് വലുപ്പം 165 മില്യൺ ഡോളറായിരിക്കും.

വൺ 97കമ്മ്യൂണിക്കേഷൻസ് 

പേടിഎം മാതൃ കമ്പനി 2026 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ആദ്യമായി 122.5 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 839 കോടി നഷ്ടം നേരിട്ടതിൽ നിന്ന് ഇത് ഒരു വലിയ തിരിച്ചുവരവാണ്. ഇതര  വരുമാന വർധനവാണ് ലാഭത്തിന് സഹായകമായത്. ഇത് 138 കോടിയിൽ നിന്ന് 241 കോടിയായി.

ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ 

ഉയർന്ന വരുമാനവും മെച്ചപ്പെട്ട പലിശ മാർജിനുകളും കാരണം ഐആർഎഫ്സിയുടെ 2026 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ അറ്റാദായം 11% വർദ്ധിച്ച് 1,746 കോടി രൂപയായി. ഏപ്രിൽ-ജൂൺ പാദത്തിലെ മൊത്തം വരുമാനം കഴിഞ്ഞ വർഷത്തെ 6,766 കോടിയിൽ നിന്ന് 6,918 കോടിയായി വർദ്ധിച്ചു.

സൈന്റ് ഡിഎൽഎം 

എയ്‌റോസ്‌പേസ്, പ്രതിരോധ ഇലക്ട്രോണിക്‌സ് എന്നിവയിലെ ശക്തമായ ഡിമാൻഡ് കാരണം വരുമാനം 8% വർദ്ധിച്ച് 278.4 കോടിയായി. 2026 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ സിയന്റിന്റെ അറ്റാദായം 29.6% കുറഞ്ഞ് 7.5 കോടിയായി.

കിർലോസ്‌കർ ഫെറസ് ഇൻഡസ്ട്രീസ്

ജംബുനാഥ ഇരുമ്പയിര് ഖനിക്കായി ഈ വർഷം ജനുവരി 27 ന് നടന്ന ലേലത്തിൽ കമ്പനിയെ മുൻഗണനാ ബിഡ്ഡറായി പ്രഖ്യാപിച്ചു.

ആൽപെക്സ് സോളാർ

ഒരു പ്രമുഖ വ്യവസായ സ്ഥാപനത്തിൽ നിന്ന് 230 കോടി രൂപയുടെ സോളാർ മൊഡ്യൂളുകൾ വിതരണം ചെയ്യുന്നതിനുള്ള വർക്ക് ഓർഡർ കമ്പനിക്ക് ലഭിച്ചു.

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ

2017 സെപ്റ്റംബർ മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിലെ ചില എസ്‌യുവി മോഡലുകൾക്ക് ജിഎസ്ടി നഷ്ടപരിഹാര സെസ് അടയ്ക്കുന്നതിൽ കുറവുണ്ടായെന്ന ആരോപണത്തിൽ 258.67 കോടി രൂപ നഷ്ടപരിഹാര സെസും 258.67 കോടി രൂപ പിഴയും ആവശ്യപ്പെട്ട് തമിഴ്‌നാട് സിജിഎസ്ടി വകുപ്പ്   കമ്പനിക്ക്  ഉത്തരവ് അയച്ചു,

ഡെന്റ വാട്ടർ ആൻഡ് ഇൻഫ്ര സൊല്യൂഷൻസ്

183 കോടി രൂപയുടെ ഏഴ് പദ്ധതികൾ നടപ്പിലാക്കുന്നതിനായി കമ്പനിക്ക് പുതിയ ഓർഡറുകൾ ലഭിച്ചു. 


Tags:    

Similar News