10 Dec 2025 9:18 AM IST
Pre Market Technical Analysis: ഫെഡ് തീരുമാനം അടുക്കുന്നു: ഇന്ത്യൻ വിപണി സമ്മർദ്ദത്തിൽ?
MyFin Desk
Summary
ഓഹരികൾ വിറ്റഴിക്കുന്നത് തുടർന്ന് വിദേശ സ്ഥാപന നിക്ഷേപകർ
ആഗോള സൂചനകൾ ദുർബലമാണ്. നിക്ഷേപകർ ജാഗ്രത പുലർത്തുന്നു. ഗിഫ്റ്റ് നിഫ്റ്റി 25,907-ലെവലിനടുത്ത് ട്രേഡ് ചെയ്യുന്നു.യു.എസ്-ഇന്ത്യ വ്യാപാര കരാർ സംബന്ധിച്ച അനിശ്ചിതത്വവും, പലിശ നിരക്ക് ഇളവും ഫെഡറൽ റിസർവ് ഒരുപക്ഷേ 'ഹോക്കിഷ്' നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷകളും ചൊവ്വാഴ്ച വിപണിയെ സമ്മർദ്ദത്തിലാക്കി.
വിദേശ സ്ഥാപന നിക്ഷേപകർ വിൽപന തുടർന്നു. അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ ഓഹരികൾ വാങ്ങുന്നത് തുടർന്നു.6,200 കോടിയിലധികം ആഭ്യന്തര നിക്ഷേപം വിപണിയിൽ എത്തി. പ്രത്യേകിച്ചും കറൻസിയിലെ ഏറ്റക്കുറച്ചിലുകളും ആഗോള നയപരമായ അനിശ്ചിതത്വവും വിപണിയെ സ്വാധീനിക്കും
നിഫ്റ്റി 50 – സാങ്കേതിക അവലോകനം
നിഫ്റ്റി ഒരു 'റൈസിങ് ചാനലിനുള്ളിൽ' ട്രേഡ് ചെയ്യുന്നുണ്ടെങ്കിലും, സൂചിക ചാനലിന്റെ മധ്യരേഖയ്ക്ക് താഴെയാണ്. ഇത് ഹ്രസ്വകാലത്തേക്കുള്ള ബലഹീനത സൂചിപ്പിക്കുന്നു. 25,839-ലെവലിൽ ക്ലോസ് ചെയ്ത സൂചിക, 25,780–25,750 എന്ന സപ്പോർട്ട് ബാൻഡിനടുത്ത് ഒരു 'ബെയറിഷ് കാൻഡിൽ' രൂപപ്പെടുത്തി. ഈ സോണിന് താഴെയുള്ള സ്ഥിരമായ ബ്രേക്ക്, നിഫ്റ്റിയെ അടുത്ത പ്രധാന സപ്പോർട്ടായ 25,545- ലെവലിലേക്ക് കൊണ്ടുപോകാൻ ചാൻസ് ഉണ്ട്. ഈ ലെവലിന് മുകളിൽ 26,192–26,314 എന്ന നിലയിൽ ശക്തമായ റെസിസ്റ്റൻസ് നിലനിൽക്കുന്നു. ഇവിടെ സമീപ സെഷനുകളിൽ പലതവണ റെസിസ്റ്റൻസ് നേരിട്ടിട്ടുണ്ട്. ബുൾ റൺ വീണ്ടെടുക്കാൻ സൂചിക 26,000-ന് മുകളിൽ ക്ലോസ് ചെയ്യുകയും റൈസിങ് ട്രെൻഡ്ലൈൻ തിരിച്ചുപിടിക്കുകയും ചെയ്യണം. അല്ലെങ്കിൽ വിപണി നെഗറ്റീവ് ആയി തുടരും.
ബാങ്ക് നിഫ്റ്റി സൂചനകൾ ഇങ്ങനെ
ബാങ്ക് നിഫ്റ്റിയും ഒരു 'റൈസിങ് ചാനലിനുള്ളിലാണ്' ട്രേഡ് ചെയ്യുന്നത്, എങ്കിലും 60,150 എന്ന പ്രധാന ഓവർഹെഡ് റെസിസ്റ്റൻസ് സോണിന് മുകളിൽ നിലനിർത്തുന്നതിൽ പരാജയപ്പെട്ടതോടെ മൊമന്റം നഷ്ടപ്പെട്ടതിന്റെ സൂചനകൾ കാണിക്കുന്നു. 59,222-നടുത്ത് ക്ലോസ് ചെയ്ത സൂചിക, 58,647 എന്ന നിർണായക ഇന്റർമീഡിയറ്റ് സപ്പോർട്ടിന് തൊട്ടുമുകളിലാണ്. ഈ അടിത്തറയ്ക്ക് താഴെയുള്ള ബ്രേക്ക്ഡൗൺ വിൽപന സമ്മർദ്ദം അടുത്ത സപ്പോർട്ട് ലെവലായ 57,472-ലേക്ക് എത്തിച്ചേക്കാം. ബാങ്ക് നിഫ്റ്റി 59,800–60,150-ന് മുകളിലേക്ക് തിരികെ കയറിയേക്കാം. സൂചിക ട്രെൻഡ്ലൈനിന് മുകളിൽ സ്ഥിരത കൈവരിക്കുന്നത് വരെ, ഹ്രസ്വകാല ഘടന ദുർബലമായി തുടരും. കൂടുതൽ കൺസോളിഡേഷനോ നേരിയ തിരുത്തലോ ഉണ്ടായേക്കാം.
വിവിധ മേഖലകളുടെ പ്രകടനം എങ്ങനെ?
യു.എസ്. ഫെഡറൽ റിസർവിന്റെ പോളിസി തീരുമാനത്തിന് മുന്നോടിയായി ഇന്ന് സെക്ടറുകൾ സമ്മിശ്രമായി തുടരാൻ സാധ്യതയുണ്ട്, ജാഗ്രതയോടെയുള്ള മനോഭാവം പ്രബലമാകും. ഐ.ടി. ഓഹരികൾക്ക് സമ്മർദ്ദം അനുഭവപ്പെടാം. ബാങ്കിംഗ്, ധനകാര്യ ഓഹരികൾ ഒരു പരിധിക്കുള്ളിൽ ട്രേഡ് ചെയ്യാൻ സാധ്യതയുണ്ട്. നിക്ഷേപകർ പ്രതിരോധപരമായ മേഖലകളിലേക്ക് മാറുന്നതിനാൽ എഫ്എംസിജി, ഫാർമ മേഖലകൾക്ക് തിരഞ്ഞെടുത്ത വാങ്ങലുകൾ ഉണ്ടായേക്കും. ചൊവ്വാഴ്ചത്തെ തിരിച്ചുവരവിന് ശേഷം മിഡ്കാപ്സ്, സ്മോൾകാപ്സ് വിഭാഗങ്ങൾ ചാഞ്ചാട്ടത്തോടെ തുടരാം. ഉയർന്ന തലങ്ങളിൽ പ്രോഫിറ്റ്-ബുക്കിംഗ് പ്രതീക്ഷിക്കുന്നു. മൊത്തത്തിലുള്ള വികാരം ഇപ്പോഴും ആഗോള സൂചനകളും കറൻസിയിലെ ഏറ്റക്കുറച്ചിലുമൊക്കെ ആശ്രയിച്ചായിരിക്കും
(Disclaimer : ഓഹരികളിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപകർ കൃത്യമായ വിപണി പഠനത്തിന് ശേഷം വേണം വിവിധ ഓഹരികളിൽ നിക്ഷേപം നടത്താൻ.)
പഠിക്കാം & സമ്പാദിക്കാം
Home
