ആഗോള വിപണിയിൽ ഉണർവ്; ഇന്ന് നിഫ്റ്റി 26,000 കടക്കുമോ?

ആഗോള വിപണിയിൽ ഉണർവ്. നിഫ്റ്റി 26000 കടക്കുമോ? സാങ്കേതിക വിശകലനം

Update: 2025-12-19 04:24 GMT

അനുകൂലമായ ആഗോള സൂചനകളെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിക്ക് പോസിറ്റീവ് തുടക്കം. യുഎസിലെ പണപ്പെരുപ്പ നിരക്ക് കുറഞ്ഞതിനാൽ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ വർധിപ്പിച്ചത് കഴിഞ്ഞ രാത്രി വാൾസ്ട്രീറ്റിന് കരുത്തേകി. മൈക്രോണിന്റെ   പ്രവചനങ്ങളെത്തുടർന്ന് എഐ മേഖലയിലുണ്ടായ ഉണർവ് നാസ്‌ഡാക്  സൂചികയെ മുന്നേറ്റത്തിലേക്ക് നയിച്ചു.  ഏഷ്യൻ വിപണികളിലും ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കാമെങ്കിലും വോൾട്ടിലിറ്റി തുടരാൻ സാധ്യതയുണ്ട്. ഗിഫ്റ്റ് നിഫ്റ്റി നിലവിൽ 25,940 നിലവാരത്തിൽ വ്യാപാരം നടത്തുന്നു. ഇത് വിപണിയിൽ ജാഗ്രതയോടെയുള്ള തുടക്കത്തെ സൂചിപ്പിക്കുന്നു.

കഴിഞ്ഞ കുറച്ച് സെഷനുകളിലായി സെൻസെക്സും നിഫ്റ്റിയും കണ്സോളിഡേഷൻ പാതയിലാണ്. നിഫ്റ്റിയുടെ ഹ്രസ്വകാല ട്രെൻഡ് ഇപ്പോഴും ചാഞ്ചാട്ടങ്ങൾ നിറഞ്ഞതാണ്; 25,700 നിലവാരം വിപണിക്ക് നിർണ്ണായകമായ സപ്പോർട്ടായി നിലനിൽക്കുന്നു. വിപണി ഈ നിലവാരത്തിന് മുകളിൽ തുടരുകയാണെങ്കിൽ 26,000 വരെ തിരിച്ചുകയറാൻ സാധ്യതയുണ്ട്. വിദേശ നിക്ഷേപകരും (FIIs) ആഭ്യന്തര നിക്ഷേപകരും (DIIs) ഓഹരികൾ വാങ്ങിക്കൂട്ടുന്നത് വിപണിയിലെ വൻ ഇടിവ് തടയാൻ സഹായിച്ചേക്കും.

നിഫ്റ്റി  സാങ്കേതിക അവലോകനം


നിഫ്റ്റി 50 നിലവിൽ ഒരു റൈസിംഗ് ചാനലിൽ  ആണ് വ്യാപാരം നടത്തുന്നത്. വിപണിയിൽ കണ്സോളിഡേഷൻ നടക്കുന്നുണ്ടെങ്കിലും പൊതുവായ ട്രെൻഡ് ഇപ്പോഴും പോസിറ്റീവായി തുടരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.ചാനലിന്റെ മുകൾ ഭാഗമായ 26,300 നിലവാരത്തിന് അടുത്ത് സൂചിക ശക്തമായ റെസിസ്റ്റൻസ് നേരിട്ടു. ഇതിനെത്തുടർന്ന് വിപണിയിൽ നേരിയ ലാഭമെടുപ്പ്  ദൃശ്യമായി.

നിലവിൽ നിഫ്റ്റി ചാനലിന്റെ മധ്യഭാഗമായ 25,800–25,750 മേഖലയിലാണ് സപ്പോർട്ട് ഉള്ളത്. ഇത് വിപണിക്ക് പെട്ടെന്നുള്ള ഒരു സപ്പോർട്ട് ആയി പ്രവർത്തിക്കുന്നു.സൂചിക 25,700 നിലവാരത്തിന് മുകളിൽ തുടരുന്നിടത്തോളം കാലം വിപണിയുടെ ഘടന പോസിറ്റീവാണ്. അങ്ങനെയാണെങ്കിൽ 26,100–26,300 നിലവാരത്തിലേക്ക് വീണ്ടും ഒരു മുന്നേറ്റം പ്രതീക്ഷിക്കാം.നിഫ്റ്റി 25,700-ന് താഴേക്ക് പോവുകയാണെങ്കിൽ, ചാനലിന്റെ താഴ്ന്ന സപ്പോർട്ട് മേഖലയായ 25,500–25,400 വരെ ഒരു ഇടിവ് ഉണ്ടായേക്കാം.

ബാങ്ക് നിഫ്റ്റി 


ശക്തമായ ഒരു കുതിപ്പിന് ശേഷം ബാങ്ക് നിഫ്റ്റി നിലവിൽ കണ്സോളിഡേഷൻ ലക്ഷണങ്ങളാണ് കാണിക്കുന്നത്. സൂചിക അതിന്റെ സമീപകാലത്തെ ഉയർന്ന നിലവാരമായ 60,100-ന് താഴെയാണ് വ്യാപാരം തുടരുന്നത്.സൂചിക നിലവിൽ 20-day EMA-യ്ക്ക് ചുറ്റുമാണ് നീങ്ങുന്നത്. 58,100–58,300 നിലവാരത്തിലുള്ള 50-day EMA വിപണിക്ക് പ്രധാനപ്പെട്ട ഒരു സപ്പോർട്ട് ബേസ് ആയി വർത്തിക്കുന്നു.ബാങ്ക് നിഫ്റ്റി 58,500 നിലവാരത്തിന് മുകളിൽ തുടരുന്നിടത്തോളം വിപണിയുടെ പൊതുവായ ഗതി പോസിറ്റീവായി തുടരും.

സൂചിക 59,500-ന് മുകളിലേക്ക് കടക്കുകയാണെങ്കിൽ വീണ്ടും മുന്നേറ്റം ഉണ്ടാവുകയും 60,000–60,100 നിലവാരത്തിലേക്ക് എത്തുകയും ചെയ്തേക്കാം.ഒരുവേള 58,500 നിലവാരം ബ്രേക്ക് ചെയ്താൽ സൂചിക 57,500 വരെ താഴാൻ സാധ്യതയുണ്ട്. എങ്കിലും, വിപണിയിലെ പൊതുവായ മുന്നേറ്റം കണക്കിലെടുത്ത് ഇത്തരം താഴ്ചകളിൽ നിക്ഷേപകർ വാങ്ങാൻ താല്പര്യം കാണിച്ചേക്കാം (Buying on dips).

ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ആഗോള വിപണിയിലെ ഉണർവും നിക്ഷേപകരുടെ പിന്തുണയും വിപണിക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും വലിയ മുന്നേറ്റത്തിനുള്ള സൂചനകൾ കുറവാണ്. അതിനാൽ വിപണി ഒരു നിശ്ചിത പരിധിയിൽ  തുടരാനാണ് സാധ്യത. നിക്ഷേപകർ പ്രധാന ടെക്നിക്കൽ ലെവലുകൾ ശ്രദ്ധിച്ചുകൊണ്ട് ഓഹരി കേന്ദ്രീകൃതമായ നീക്കങ്ങൾ നടത്തുന്നതായിരിക്കും ഉചിതം.

ശ്രദ്ധിക്കേണ്ട ഓഹരികൾ

എച്ച്സിഎൽ ടെക്നോളോജിസ് , ഭാരതി  എയർടെൽ , ഇന്റെർഗ്ലോബ്  ഏവിയേഷൻ  (IndiGo), ബയോകോൺ , ലുപിൻ , ഐസിഐസിഐ  പ്രുഡന്റിൽ  എഎംസി , സ്വിഗ്ഗി, ഒല ഇലക്ട്രിക്ക്  മൊബിലിറ്റി , വാരീ  എനെർജീസ് , പ്രീമിയർ എനെർജീസ് , മിശ്ര  ധാതു  നിഗം , ജിപിടി ഇൻഫ്രാപ്രോജെക്ടസ് , ശ്രീ  ദിഗ്‌വിജയ്  സിമന്റ്  , അരിസ്ഇൻഫ്ര  സൊല്യൂഷൻസ് 


Tags:    

Similar News