image

18 Dec 2025 9:24 AM IST

Stock Market Updates

Stock Market Technical Analysis : ഇന്ന് വിപണിയിൽ എന്തൊക്കെ? സാങ്കേതിക വിശകലനം

MyFin Desk

stock market opening news
X

Summary

ഇന്ന് ഓഹരി വിപണിയിൽ എന്തൊക്കെ? പ്രധാന മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ


ആഗോള വിപണികളിൽ തളർച്ച നിലനിൽക്കുന്നുണ്ടെങ്കിലും, വിദേശ നിക്ഷേപകർ മൊത്തം നിക്ഷപങ്ങൾ വിറ്റഴിക്കുന്നത് തുടരുന്നു. എന്നാൽ റിസർവ് ബാങ്കിന്റെ ഇടപെടലിനെത്തുടർന്ന് രൂപയുടെ മൂല്യം ഉയർന്നത് വിപണിക്ക് നേരിയ ആശ്വാസം നൽകി. എങ്കിലും, ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വവും യുഎസ് പണപ്പെരുപ്പ കണക്കുകൾക്ക് മുന്നോടിയായുള്ള മുൻകരുതലും വിപണിയെ റേഞ്ച് ബൗണ്ടായി നിലനിർത്തിയേക്കാം.

ശ്രദ്ധിക്കേണ്ട പ്രധാന ലെവലുകൾ

സപ്പോർട്ട് ലെവൽ 25,700 – 25,650 ലെവലാണ്. റെസിസ്റ്റൻസ് ലെവൽ 25,950 – 26,00 ലെവലും. വിപണിയിലെ

ഹ്രസ്വകാല ട്രെൻഡ് ഇപ്പോഴും ദുർബലമാണ്. അതിനാൽ വിപണിയിൽ ഉണ്ടാകുന്ന ഏതൊരു മുന്നേറ്റവും റെസിസ്റ്റൻസ് ലെവലിൽ വിൽപ്പന സമ്മർദ്ദത്തിന് കാരണമാകുന്നുണ്ട്.

ആഗോള സൂചനകളും വിദേശ നിക്ഷേപവും

ഇന്ത്യൻ വിപണിയിലെ ആഗോള സൂചനകൾ സമ്മിശ്രമാണ്. യുഎസ് വിപണിയിൽ എസ്ആൻഡ്പി 500, നാസ്ഡാക്ക് എന്നിവ എഐ (AI), ടെക് ഓഹരികളിലെ വിൽപ്പന സമ്മർദ്ദത്തെത്തുടർന്ന് മൂന്നാഴ്ചത്തെ താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. ഏഷ്യൻ വിപണികളും രാവിലെ ദുർബലമായാണ് വ്യാപാരം നടത്തുന്നത്.

ആഭ്യന്തര തലത്തിൽ, രൂപയുടെ മൂല്യത്തിലുണ്ടായ കരുത്ത് വിപണിക്ക് പരിമിതമായ പിന്തുണ നൽകിയേക്കാം. വിദേശ നിക്ഷേപകർ ഏകദേശം 1,171 കോടിയുടെയും ആഭ്യന്തര നിക്ഷേപകർ (DIIs) 768 കോടിയുടെയും ഓഹരികൾ വാങ്ങി. വിപണിയിൽ അർത്ഥവത്തായ തിരിച്ചുവരവ് ഉണ്ടാകണമെങ്കിൽ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം തുടരണം

നിഫ്റ്റി 50 – സാങ്കേതിക അവലോകനം



നിഫ്റ്റി നിലവിൽ കൺസോളിഡേഷൻ ഘട്ടത്തിലാണ്. ഡെയ്‌ലി ചാർട്ടിൽ സിമ്മട്രിക്കൽ ട്രയാംഗിൾ പാറ്റേൺ വിപണിയിലെ അനിശ്ചിതത്വം സൂചിപ്പിക്കുന്നു. 26,300-ന് മുകളിലേക്ക് സൂചിക കടന്നാൽ മാത്രമേ പുതിയ മുന്നേറ്റം പ്രതീക്ഷിക്കാനാകൂ. എന്നാൽ 25,800–25,750 നിലവാരത്തിന് താഴേക്ക് പോയാൽ 25,500 വരെ തിരുത്തൽ ഉണ്ടായേക്കാം.

ബാങ്ക് നിഫ്റ്റി നീക്കം ഇങ്ങനെ


ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റത്തിന് ശേഷം നിലവിൽ കൺസോളിഡേഷനിലാണ്. സൂചികയിൽ പോസിറ്റീവ് സൂചനയാണ്. 59,200–59,300 നിലവാരത്തിന് മുകളിൽ തുടരാനായാൽ 60,100+ ലക്ഷ്യമിട്ടുള്ള മുന്നേറ്റം ഉണ്ടാകാം. മറിച്ച് 58,600-ന് താഴേക്ക് വന്നാൽ 58,000–57,500 വരെ താഴാൻ സാധ്യതയുണ്ട്.

വിപണി എങ്ങനെ?

വിപണിയിൽ ഇന്ന് ചാഞ്ചാട്ടത്തോടെ റേഞ്ച് ബൌണ്ടായുള്ള വ്യാപാരത്തിനും സാധ്യതയുണ്ട്. വ്യാപാരികൾ ജാഗ്രത പാലിക്കാനും പൊസിഷനുകൾ നിലനിർത്താനും ശ്രദ്ധിക്കുക. ആഗോള വിപണിയും വിദേശ നിക്ഷേപകരുടെ നീക്കങ്ങളും നിർണായകമാകും.

ആഗോള വിപണിയിലെ തിരിച്ചടി മൂലം ഐടി മേഖല ദുർബലമാകാൻ സാധ്യത.ബാങ്കിങ് ധനകാര്യ മേഖല കാര്യമായ മാറ്റമില്ലാതെ തുടരാം. പുതിയ ഓർഡറുകളുടെ അടിസ്ഥാനത്തിൽ കാപിറ്റൽ ഗുഡ്സ്, ഇൻഫ്ര ഓഹരികളിൽ മാറ്റം പ്രതീക്ഷിക്കാം.സെബിയുടെ പുതിയ സുതാര്യതാ മാനദണ്ഡങ്ങൾ നിമിത്തം എഎംസി, മ്യൂച്വൽ ഫണ്ട് മേഖലയിലെ ഓഹരികൾ ശ്രദ്ധിക്കപ്പെടും.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

എച്ച്സിഎൽ ടെക്നോളോജിസ്,ആന്റണി വേസ്റ്റ് ഹാൻഡ്ലിങ് സെൽ,ടൈറ്റാഗർഹ് റെയിൽ സിസ്റ്റംസ് , സൈൻ്റ് , ജിഎംആർ പവർ , കെപി എനർജി , ഒല ഇലക്ട്രിക്ക് , പേടിഎം , ആസ്ട്രസെനെക്ക ഫർമ തുടങ്ങിയ ഓഹരികൾ വാർത്തകളുടെ അടിസ്ഥാനത്തിൽ സജീവമാകാം.