പ്രൊമോട്ടർമാർ ഓഹരികൾ വില്കുന്നതൊരു പ്രശ്‌നമേയല്ല; നോക്കാം കുതിച്ച ഈ ഓഹരികൾ

  • ബുൾ മാർക്കറ്റിൽ നല്ല മൂല്യം ലഭിക്കുന്നതിനാലാണ് പ്രൊമോട്ടർമാർ ഓഹരികൾ വിൽക്കുന്നത്
  • ഉയർന്ന പ്രൊമോട്ടർ ഹോൾഡിംഗ് ഒരു നല്ല അടയാളമായാണ് കണക്കാക്കപ്പെടുന്നത്
  • ടിഡി പവർ സിസ്റ്റത്തിൻ്റെ പ്രൊമോട്ടർമാർ ഓഹരി പങ്കാളിത്തം 24% കുറച്ചു

Update: 2024-02-17 11:42 GMT

കമ്പനിയിലെ ഓഹരി പങ്കാളിത്തം പ്രൊമോട്ടർമാർ കുറയ്ക്കുകയാണെങ്കിൽ അത് കമ്പനിയുടെ ന്യായമായ മൂല്യത്തെ സൂചിപ്പിക്കുന്നു എന്നാണു പൊതുവെയുള്ള വിപണിയുടെ നിലപാട്. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങളിൽ നിക്ഷേപകർ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. പക്ഷെ, ഈ പ്രവണതക്ക് മാറ്റം വന്നതായാണ് കഴിഞ്ഞ വർഷത്തെ ചില കണക്കുകൾ വ്യക്തമാകുന്നത്.

എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെൻ്റ് കമ്പനി, ടിഡി പവർ സിസ്റ്റം, ജിൻഡാൽ സ്റ്റെയിൻലെസ് തുടങ്ങി നിരവധി കമ്പനികളുടെ ഓഹരി വില കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരട്ടിയായി ഉയർന്നിട്ടുണ്ട്. എന്നാൽ, ഈ കമ്പനികളിലെ പ്രൊമോട്ടർമാർ 9-24 ശതമാനം വരെ പങ്കാളിത്തം കുറച്ചിട്ടുമുണ്ട്.

പ്രൊമോട്ടർമാർ ഈ കമ്പനികളിലെ ഓഹരികൾ വിറ്റരിച്ചെങ്കിലും കുതിപ്പ് തുടർന്നവ:

Full View


കമ്പനികളിൽ പ്രൊമോട്ടർമാരുടെ കൈവശമുള്ള 4-5 ശതമാനം വരെയുള്ള പങ്കാളിത്തം കുറയ്ക്കുന്നുണ്ടെങ്കിൽ അതൊരു പ്രശ്നമല്ല. എന്നാൽ കുറച്ച് വർഷങ്ങളായി പ്രൊമോട്ടർമാർ സ്ഥിരമായി തങ്ങളുടെ ഓഹരികൾ വില്കുകയാണെങ്കിൽ, ആ കമ്പനികളുടെ ഓഹരികൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രൊമോട്ടറുടെ പ്രവർത്തനങ്ങളെ നോക്കുന്നതിനു പകരം നിക്ഷേപകർ എല്ലായ്പ്പോഴും സാമ്പത്തികവും മൂല്യനിർണ്ണയവും മനസിലാക്കാൻ ശ്രമിക്കേണ്ടതാണ്.

"ബുൾ മാർക്കറ്റിൽ നല്ല മൂല്യം ലഭിക്കുന്നതിനാലാണ് പ്രൊമോട്ടർമാർ ഓഹരികൾ വിൽക്കുന്നത്. നിക്ഷേപകർ നിക്ഷേപം നടത്തുമ്പോൾ കമ്പനിയുടെ പണമൊഴുക്കുകളും അടിസ്ഥാനകാര്യങ്ങളും പഠിക്കണം, കാരണം അതാണ് ഏറ്റവും പ്രധാനം ," എന്ന് മൊണാർക്ക് നെറ്റ്‌വർത്തിലെ ഇൻസ്റ്റിറ്റ്യൂഷണൽ ബ്രോക്കിംഗ് മേധാവി പുർവേഷ് ഷെലാത്കർ പറഞ്ഞു.

 ഉയർന്ന പ്രൊമോട്ടർ ഹോൾഡിംഗ് ഒരു നല്ല അടയാളമായാണ് കണക്കാക്കപ്പെടുന്നത്, അതേസമയം കുറഞ്ഞ പങ്കാളിത്തം കമ്പനിയോടുള്ള പ്രൊമോട്ടർമാരുടെ പ്രതിബദ്ധതയെക്കുറിച്ചും അവരുടെ തീരുമാനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നുണ്ട്.

2022 ഡിസംബർ മുതൽ 2023 ഡിസംബർ വരെയുള്ള കാലയളവിൽ ടിഡി പവർ സിസ്റ്റത്തിൻ്റെ പ്രൊമോട്ടർമാർ അവരുടെ ഓഹരി പങ്കാളിത്തം 24 ശതമാനത്തിലധികം കുറച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരികൾ 113 ശതമാനം ഉയർന്നു.

എച്ച്‌ഡിഎഫ്‌സി എഎംസി, ജിൻഡാൽ സ്റ്റെയിൻലെസ് എന്നിവയുടെ കാര്യവും സമാനമാണ്. പ്രൊമോട്ടർമാർ അവരുടെ ഹോൾഡിംഗുകൾ 10.2 ശതമാനവും 11.4 ശതമാനവും യഥാക്രമം  വെട്ടിക്കുറച്ചു. അതേ കാലയളവിൽ ഓഹരികൾ ഇരട്ടിയിലധികമായി ഉയർന്നിട്ടുണ്ട്.

ഈ മൂന്ന് ഓഹരികളിലും, നിശ്ചിത കാലയളവിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഗണ്യമായി വർദ്ധിച്ചു എന്നതും ശ്രദ്ധേയമാണ്.

Tags:    

Similar News