image

15 Dec 2025 11:39 AM IST

Stock Market Updates

പച്ച കത്തുമോ അദാനി ഓഹരികൾ? വാച്ച് ലിസ്റ്റിൽ സൂക്ഷിക്കാൻ ഈ ഓഹരികൾ

MyFin Desk

പച്ച കത്തുമോ അദാനി ഓഹരികൾ?  വാച്ച് ലിസ്റ്റിൽ സൂക്ഷിക്കാൻ ഈ ഓഹരികൾ
X

Summary

ഇന്ന് എല്ലാ അദാനി ഓഹരികളും പച്ച കത്തുമോ? വാച്ച്ലിസ്റ്റിലേക്ക് ചില ഓഹരികളും മേഖലകളും


ആദ്യ ട്രേഡിങ് സെഷനിൽ അദാനി ഗ്രൂപ്പ് ഓഹരികൾ ശ്രദ്ധയാകർഷിക്കുന്നു. അദാനി ഗ്രീൻ എനർജിയിലെ ഇൻസൈഡർ ട്രേഡിംഗ് കേസ് മാർക്കറ്റ് റെഗുലേറ്റർ ഒഴിവാക്കിയതിനെ തുടർന്ന് അദാനി ഓഹരികൾ ശ്രദ്ധയാകർഷിക്കുന്നു. മിക്ക ഓഹരികളിലും പച്ചകത്തിയാണ് വ്യാപാരം.

കെഇസി ഇൻ്റർനാഷണൽ ആണ് ഇന്ന് ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു ഓഹരികളിൽ ഒന്ന്. കമ്പനിക്ക് 1150 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കരാർ കമ്പനിക്ക് ലഭിച്ചതും ഓഹരിയിലെ പോസിറ്റീവ് മുന്നേറ്റത്തിന് കാരണമായി. 1 .9 ശതമാനം ഉയർന്നാണ് രാവിലെ 11 .30 ഓടെ വ്യാപാരം.

ശ്രദ്ധയാകർഷിക്കുന്ന മേഖലകൾ ഏതൊക്കെ?

ഇൻഷുറൻസ് മേഖലയിൽ 100% വിദേശ നിക്ഷേപം സർക്കാർ അംഗീകരിച്ചതായുള്ള റിപ്പോർട്ടുകൾ ഉണ്ടെങ്കിലും മിക്ക ഇൻഷുറൻസ് കമ്പനി ഓഹരികളിലും സമ്മിശ്ര പ്രതികരണമാണ്.

ഇൻഫ്രാസ്ട്രക്ചർ & കാപിറ്റൽ ഗുഡ്‌സ് മേഖലയിൽ പുതിയ ഓർഡറുകൾ വന്നതിനെ തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട ഓഹരികളിൽ വാങ്ങൽ നടക്കുന്നു. സമീപകാലത്തെ ലാഭമെടുപ്പുംആഗോള ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടവും എനർജി മേഖലയെ സമ്മർദ്ദത്തിലാക്കുന്നു.