ചാഞ്ചാട്ടത്തിൽ വിപണി, നേരിയ നഷ്ടത്തിൽ ഒടുക്കം

സെൻസെക്സ് 40.14 പോയിന്റ് കുറഞ്ഞ് 57,613.72 ലും നിഫ്റ്റി 34 പോയിന്റ് കുറഞ്ഞ് 16,951.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Update: 2023-03-28 11:38 GMT

ഉയർന്ന ചാഞ്ചാട്ടം നേരിട്ട വിപണി നേരിയ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഐടി, ഓട്ടോ മൊബൈൽ ഓഹരികളിലുണ്ടായ നഷ്ടം, ബാങ്കിങ്, ഓയിൽ ഓഹരികളുണ്ടായ മുന്നേറ്റത്തെ തകർത്തു. സെൻസെക്സ് 40.14 പോയിന്റ് കുറഞ്ഞ് 57,613.72 ലും നിഫ്റ്റി 34 പോയിന്റ് കുറഞ്ഞ് 16,951.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 57,494.91 ലെത്തിയിരുന്നു. നിഫ്റ്റിയിൽ അദാനി എന്റർടെയ്ൻമെന്റ് , അദാനി പോർട്ട്സ്, ടെക്ക് മഹീന്ദ്ര, ഹീറോ മോട്ടോകോർപ്പ്, ടാറ്റ മോട്ടോഴ്‌സ് എന്നിവ നഷ്ടത്തിലായി.

സെൻസെക്സിൽ ടെക്ക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, വിപ്രോ, ബജാജ് ഫിൻസെർവ്, എച്ച് സി എൽ ടെക്‌നോളജീസ്, ബജാജ് ഫിനാൻസ്, ലാർസെൻ ആൻഡ് റ്റ്യുബ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാ ടെക്ക് സിമെന്റ്റ് എന്നിവയും നഷ്ടത്തിലായി.

ഇൻഡസ്ഇൻഡ് ബാങ്ക്, പവർ ഗ്രിഡ്, എച്ച്ഡിഎഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൻടിപിസി, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ് സി, ടാറ്റ സ്റ്റീൽ എന്നിവ നേട്ടത്തിലായിരുന്നു.

ആർ ബി ഐ കൂടുതൽ കർശനമായ നയം നിരക്ക് വർധനയിൽ സ്വീകരിക്കുമെന്ന ആശങ്കയാണ് വിപണിയിൽ അസ്ഥിരതക്കു കാരണമെന്ന് ജിയോ ജിത്ത് ഫിനാൻഷ്യൽ സർവീസസിന്റെ റീസേർച്ച് ഹെഡ് വിനോദ് നായർ അഭിപ്രായപ്പെട്ടു.

ഏഷ്യൻ വിപണിയിൽ, സിയോൾ, ജപ്പാൻ, ഹോങ്കോങ് എന്നിവിടങ്ങളിലെ വിപണി ലാഭത്തിൽ അവസാനിച്ചപ്പോൾ ഷാങ്ഹായ് നഷ്ടത്തിലാവസാനിച്ചു.

ഉച്ച കഴിഞ്ഞുള്ള സെഷനിൽ യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം ചെയ്തിരുന്നത്. തിങ്കളാഴ്ച യു എസ് വിപണി സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.50 ശതമാനം ഉയർന്ന് ബാരലിന് 78.51 ഡോളറായി.

വിദേശ നിക്ഷേപകർ തിങ്കളാഴ്ച 890.64 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

Tags:    

Similar News