1 Dec 2025 10:34 AM IST
Summary
റീട്ടെയിൽ സ്റ്റോർ ആരംഭിക്കുന്നത് ഡിസംബർ 11ന്
ഡൽഹി: ആപ്പിളിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ ഔദ്യോഗിക റീട്ടെയിൽ സ്റ്റോർ 2025 ഡിസംബർ 11ന് ഉത്തർപ്രദേശിലെ നോയിഡയിൽ തുറക്കും. നോയിഡയിലെ ഡിഎൽഎഫ് മാളിലാണ് പുതിയ സ്റ്റോർ തുറക്കുന്നത്. പുതിയ റീട്ടെയിൽ സ്റ്റോർ വരുന്നതോടെ ഡൽഹി-എൻസിആർ മേഖലയിലുള്ള ഉപഭോക്താക്കൾക്ക് ഓഫ്‌ലൈൻ സ്റ്റോറുകളിൽ പോയി പുതിയ ഐഫോണുകളോ, മറ്റ് ആപ്പിൾ ഉപകരണങ്ങളോ വാങ്ങാനും, ആപ്പിൾ സേവനങ്ങൾ ഉപയോഗപ്പെടുത്താനും സാധിക്കും
2025 ആരംഭിച്ചതിന് ശേഷം മൂന്നാമത്തെ തവണയാണ് കമ്പനി പുതിയ സ്റ്റോറുകൾ തുറക്കുന്നത്. 2023-25 വർഷങ്ങളിലായി മുംബൈ, ഡൽഹി, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലായി നിലവിൽ നാല് ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ ഉണ്ട്. ഉത്തർപ്രദേശിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറാണ് വരാനിരിക്കുന്നത്. നോയിഡയിൽ പുതിയ ആപ്പിൾ സ്റ്റോർ ആരംഭിക്കുന്നതോടെ ആപ്പിളിന് ഇന്ത്യയിൽ അഞ്ച് റീട്ടെയിൽ സ്റ്റോറുകൾ ഉണ്ടാകും. വേഗത്തിൽ വ്യാപിച്ച റീട്ടെയിൽ സ്റ്റോറുകൾ കമ്പനിയുടെ രാജ്യത്തെ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
ആപ്പിൾ അടുത്ത വർഷം (2026) മുംബൈയിൽ രണ്ടാമത്തെ സ്റ്റോർ തുറക്കാനും പദ്ധതിയിടുന്നുണ്ട്. പുതിയ ആപ്പിൾ സ്റ്റോർ ഉപയോക്താക്കൾക്ക് ആപ്പിളിന്‍റെ ഉപകരണങ്ങൾ പരിചയപ്പെടാനും, വിദഗ്‌ധ സഹായം സ്വീകരിക്കാനും, കസ്റ്റമൈസ്‌ഡ് സേവനങ്ങൾ അനുഭവിച്ചറിയാനുമുള്ള അവസരം നൽകുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
