image

29 Nov 2025 4:28 PM IST

Events

സ്ഥാ​പ​ക വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് കു​വൈ​ത്ത് യൂ​ണിവേ​ഴ്സി​റ്റി

MyFin Desk

സ്ഥാ​പ​ക വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് കു​വൈ​ത്ത് യൂ​ണിവേ​ഴ്സി​റ്റി
X

Summary

16 ല​ധി​കം കോ​ള​ജു​ക​ളി​ലാ​യി 13,000 ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​കൾ പഠിക്കുന്നു


കു​വൈ​ത്ത് സി​റ്റി: 59ാം സ്ഥാ​പ​ക വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് കു​വൈ​ത്ത് യൂ​ണിവേ​ഴ്സി​റ്റി. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ആ​ദ്യ പൊ​തു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലൊ​ന്നാ​യ യൂണി​വേ​ഴ്സി​റ്റി 1966 ലാ​ണ് സ്ഥാ​പി​ത​മാ​യ​ത്. 16 ല​ധി​കം കോ​ള​ജു​ക​ളി​ലാ​യി 13,000 ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് നി​ല​വി​ല്‍ യൂണിവേ​ഴ്സി​റ്റി​യി​ല്‍ പ​ഠി​ക്കു​ന്ന​ത്.​രാ​ജ്യ​ത്തി​ന്റെ അ​ക്കാ​ദ​മി​ക്-​ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ സ​ർ​വ​ക​ലാ​ശാ​ല നി​ർ​ണാ​യ​ക പ​ങ്ക് തു​ട​രു​ന്ന​താ​യി ഡ​യ​റ​ക്ട​ർ ഡോ. ​ദി​ന അ​ൽ മൈ​ലം പ​റ​ഞ്ഞു.

തൊ​ഴി​ൽ വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പാ​ഠ്യ​പ​ദ്ധ​തി​ക​ൾ നി​ര​ന്ത​രം പു​തു​ക്കി വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ത്സ​ര​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ സ​ർ​വ​ക​ലാ​ശാ​ല ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു​ണ്ട്. ശ​ദാ​ദി​യ​യി​ലെ ആ​ധു​നി​ക കാ​മ്പ​സും ഗ​വേ​ഷ​ണ സൗ​ക​ര്യ​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​യെ മേ​ഖ​ല​യി​ലെ മു​ൻ​നി​ര ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യി മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും ഡോ. ​അ​ൽ മൈ​ലം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​ത്തി​ന്റെ ഭാ​വി ല​ക്ഷ്യ​ങ്ങ​ളോ​ട​നു​സ​രി​ച്ച് പു​തി​യ ത​ല​മു​റ​യെ സ​ജ്ജ​മാ​ക്കു​ന്ന​തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ദൗ​ത്യം തു​ട​രു​മെ​ന്നും ഡ​യ​റ​ക്ട​ർ വ്യ​ക്ത​മാ​ക്കി