1 Dec 2025 11:15 AM IST
Summary
അംഗരാജ്യങ്ങളുടെ പതാകകളും സ്ഥാപക നേതാക്കളുടെ സന്ദേശങ്ങളും ഉൾപ്പെടുത്തിട്ടുണ്ട്
ദോഹ: ജിസിസി സുപ്രീം കൗൺസിലിന്റെ 46ാമത് സെഷന്റെ ഭാഗമായി ഞായറാഴ്ച മനാമയിൽ നടന്നമന്ത്രിതല യോഗത്തിൽ ഖത്തർ പങ്കെടുത്തു. വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅ്ദ് അൽ മുറൈഖിയുടെ നേതൃത്വത്തിലുള്ള ഖത്തർ പ്രതിനിധി സംഘമാണ് പങ്കെടുത്തത്.
46ാമത് ജി.സി.സി ഉച്ചകോടിയോടനുബന്ധിച്ച് ജിസിസി രാജ്യങ്ങൾ കൈവരിച്ച പുരോഗതി എടുത്തുകാട്ടി പ്രത്യേക പവിലിയനും തയാറാക്കിട്ടുണ്ടായിരുന്നു. ജി.സി.സിയുടെ ചരിത്രം, അതിന്റെ സ്ഥാപനം മുതൽ ഇന്നുവരെയുള്ള രാഷ്ട്രീയ, വികസന, സാംസ്കാരിക,സാമ്പത്തിക മേഖലകളിലെ നേട്ടങ്ങൾ എന്നിവയെക്കുറിച്ച് വിവരണമാണ് പവിലിയനിൽ തയാറാക്കിരിക്കുന്നത്.
ജിസിസി അംഗരാജ്യങ്ങളുടെ പതാകകളും സ്ഥാപക നേതാക്കളുടെ സന്ദേശങ്ങളും ഉൾപ്പെടുത്തിട്ടുണ്ട്. കൂടാതെ ജി.സിസി പൊതുവിപണി, അംഗരാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി എന്നിവയുടെ പുരോഗതിയും വ്യകത്മാക്കിട്ടുണ്ട്. ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂണിയൻ എന്നിവയുമായുള്ള ജിസിസിയുടെ തന്ത്രപരമായ സംഭാഷണങ്ങൾ, ആഗോള സമാധാന ശ്രമങ്ങൾക്കുള്ള പിന്തുണ, മാനുഷിക സംഭാവനകൾ എന്നിവയും പവിലിയനിൽ പ്രദർശിപ്പിക്കുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
