13 Dec 2025 7:29 PM IST
Summary
ഇരുമ്പ് പാത്രത്തിലെ പാചകം: അറിയേണ്ട കാര്യങ്ങള്‍
നോൺസ്റ്റിക്ക് പാത്രങ്ങൾക്ക് വിപണിയിൽ തീവിലയാണ്. പാചകം ചെയ്യാനുള്ള എളുപ്പം നോക്കി നോൺസ്റ്റിക്ക് പാത്രങ്ങള്‍ വാങ്ങിയാലോ, അതില്‍ അടങ്ങിയ കെമിക്കലുകള്‍ കാരണം എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഒരിക്കലും നമുക്ക് പറയാനും പറ്റില്ല. എന്നാല്‍പ്പിന്നെ, ഇരുമ്പ് പാത്രങ്ങൾ ഉപയോഗിക്കാമെന്ന് വച്ചാല്‍ ദോശയും മറ്റും ഇതില്‍ ഒട്ടിപ്പിടിച്ച് അതിലും വലിയ പ്രശ്നമായിരിക്കും.
എന്നാല്‍, നിങ്ങളുടെ വീട്ടിലെ പഴയ ഇരുമ്പ് ദോശക്കല്ലും ചട്ടിയുമെല്ലാം നമ്മുടെ അടുക്കളയിൽ വെച്ചുതന്നെ നല്ല 'നോൺ സ്റ്റിക്ക് പാത്ര'ങ്ങളാക്കി മാറ്റാന്‍ പറ്റിയാലോ? നോക്കാം എങ്ങനെയെന്ന്
ഇരുമ്പ് പാത്രം നോൺ സ്റ്റിക്ക് ആക്കാം
* വൃത്തിയാക്കി ഉണക്കുക
ആദ്യം ദോശക്കല്ല് നന്നായി ചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഡിഷ്വാഷറോ കടുപ്പമുള്ള ഡിറ്റർജന്റുകളോ ഉപയോഗിക്കരുത്. വൃത്തിയാക്കിയ ശേഷം, തുരുമ്പ് പിടിക്കാതിരിക്കാനായി പാത്രം നന്നായി ഉണക്കിയെടുക്കണം.
* ചൂടാക്കി തുറക്കുക
ഈ പാത്രം ഇടത്തരം തീയിൽ വെച്ച് 2 മുതൽ 3 മിനിറ്റ് നേരം ചൂടാക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ലോഹത്തിന്റെ സുഷിരങ്ങൾ തുറക്കുകയും, 'സീസണിംഗി'നായി പാത്രം തയ്യാറാവുകയും ചെയ്യും.
* എണ്ണപ്പാളി
തുടർന്ന്, ഉയർന്ന ചൂടിൽ പുകയാത്ത ഏതെങ്കിലും എണ്ണ (ഉദാഹരണത്തിന്, നല്ലെണ്ണ, നിലക്കടല എണ്ണ, സൺഫ്ലവർ എണ്ണ) എടുത്ത് കല്ലിന്റെ എല്ലാ ഭാഗത്തും ഒരു നേർത്ത പാളിയായി തേച്ചുപിടിപ്പിക്കുക.
* ഉപ്പ് വിതറാം
എണ്ണ പുരട്ടിയ പ്രതലത്തിൽ 2-3 ടേബിൾസ്പൂൺ ഉപ്പ് വിതറി തുല്യമായി പരത്തുക. ഇത് 2-3 മിനിറ്റ് നേരം വീണ്ടും ചൂടാക്കുക. ഈ ഉപ്പ് പാത്രത്തിലെ അഴുക്കുകൾ വലിച്ചെടുക്കാനും, സുഷിരങ്ങൾ അടച്ച് പാത്രത്തിന് കട്ടിയുള്ള ആവരണം നൽകാനും സഹായിക്കും. അതിനുശേഷം ഈ ഉപ്പ് കളഞ്ഞ് ഒരു തുണികൊണ്ട് തുടച്ചുമാറ്റുക.
* ഫിനിഷ് ചെയ്യാം
അവസാനമായി, ഒരിക്കൽ കൂടി അല്പം എണ്ണ പുരട്ടി കുറഞ്ഞ തീയിൽ 5 മുതൽ 7 മിനിറ്റ് നേരം ചൂടാക്കുക. ശേഷം എണ്ണയോട് കൂടിത്തന്നെ പാത്രം തണുക്കാൻ അനുവദിക്കുക. തണുത്ത ശേഷം അധികമുള്ള എണ്ണ തുടച്ചുമാറ്റുന്നതോടെ ഇരുമ്പ് ദോശക്കല്ല് നല്ലൊരു നോൺ സ്റ്റിക്ക് പാത്രം പോലെ ഉപയോഗിക്കാൻ തയ്യാറാകും.
ഇരുമ്പ് പാത്രത്തിലെ പാചകം: അറിയേണ്ട കാര്യങ്ങള്‍
ഇരുമ്പ് പാത്രത്തിൽ പാചകം ചെയ്യുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ്. ഇത് പ്രധാനമായും ഇരുമ്പിന്റെ കുറവുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും. ഇരുമ്പ് പാത്രത്തിൽ ഭക്ഷണം പാചകം ചെയ്യുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുകയും, അതുവഴി ഇരുമ്പിന്റെ കുറവുകൊണ്ടുള്ള അനീമിയ കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങളിൽ സൂചിപ്പിക്കുന്നു.
സാമ്പാർ, രസം, രാജ്മ, ഛോളെ തുടങ്ങിയ ചില പ്രത്യേക വിഭവങ്ങൾ കാസ്റ്റ് അയൺ പാത്രങ്ങളിൽ പാചകം ചെയ്യുന്നതാണ് ഏറ്റവും ഉചിതം. എന്നാൽ ഹീമോക്രോമാറ്റോസിസ് അതായത് ശരീരത്തിൽ ഇരുമ്പിന്റെ അളവ് അമിതമാവല്‍ പോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ ഇത്തരം പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
