മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന് മുമ്പ് തയ്യാറെടുക്കാം, തുടക്കക്കാര്‍ അറിയാന്‍

  ഓഹരികളിലും കടപ്പത്രങ്ങളിലും മറ്റ് സാമ്പത്തിക ഉപകരണങ്ങളിലും നിക്ഷേപം നടത്താന്‍ ജനങ്ങളുടെ സമ്പാദ്യം സമാഹരിക്കുന്ന സാമ്പത്തിക ഇടനിലക്കാരാണ് മ്യൂച്ചല്‍ ഫണ്ട് കമ്പനികള്‍. പൊതുജനങ്ങള്‍ക്ക് യൂണിറ്റുകള്‍ വില്‍ക്കുന്നതിലൂടെയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ പണം ശേഖരിക്കുന്നത്. പോര്‍ട്ട്ഫോളിയോ നടത്തിപ്പ് സേവനങ്ങള്‍, പെന്‍ഷന്‍- പ്രൊവിഡന്റ് ഫണ്ടുകളുടെ നടത്തിപ്പ്, വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുകളുടെ നടത്തിപ്പ്, മണി മാര്‍ക്കറ്റ് ഫണ്ടുകളുടെ നടത്തിപ്പ്, റിയല്‍ എസ്റ്റേറ്റ് ഫണ്ടുകളുടെ നടത്തിപ്പ് എന്നിങ്ങനെ വിവിധതരം പ്രവര്‍ത്തനങ്ങള്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ ചെയ്യുന്നു. നിക്ഷേപകരില്‍ നിന്നും പണം സമാഹരിച്ച് സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിക്ഷേപിച്ച് […]

Update: 2022-01-28 03:42 GMT

ഓഹരികളിലും കടപ്പത്രങ്ങളിലും മറ്റ് സാമ്പത്തിക ഉപകരണങ്ങളിലും നിക്ഷേപം നടത്താന്‍ ജനങ്ങളുടെ സമ്പാദ്യം സമാഹരിക്കുന്ന സാമ്പത്തിക ഇടനിലക്കാരാണ്...

 

ഓഹരികളിലും കടപ്പത്രങ്ങളിലും മറ്റ് സാമ്പത്തിക ഉപകരണങ്ങളിലും നിക്ഷേപം നടത്താന്‍ ജനങ്ങളുടെ സമ്പാദ്യം സമാഹരിക്കുന്ന സാമ്പത്തിക ഇടനിലക്കാരാണ് മ്യൂച്ചല്‍ ഫണ്ട് കമ്പനികള്‍. പൊതുജനങ്ങള്‍ക്ക് യൂണിറ്റുകള്‍ വില്‍ക്കുന്നതിലൂടെയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ പണം ശേഖരിക്കുന്നത്.

പോര്‍ട്ട്ഫോളിയോ നടത്തിപ്പ് സേവനങ്ങള്‍, പെന്‍ഷന്‍- പ്രൊവിഡന്റ് ഫണ്ടുകളുടെ നടത്തിപ്പ്, വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുകളുടെ നടത്തിപ്പ്, മണി മാര്‍ക്കറ്റ് ഫണ്ടുകളുടെ നടത്തിപ്പ്, റിയല്‍ എസ്റ്റേറ്റ് ഫണ്ടുകളുടെ നടത്തിപ്പ് എന്നിങ്ങനെ വിവിധതരം പ്രവര്‍ത്തനങ്ങള്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ ചെയ്യുന്നു. നിക്ഷേപകരില്‍ നിന്നും പണം സമാഹരിച്ച് സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിക്ഷേപിച്ച് വരുമാനം ഉണ്ടാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

നിക്ഷേപിക്കുന്നതിനു മുന്‍പുള്ള തയ്യാറെടുപ്പുകള്‍

മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനു മുന്‍പ് റിസ്‌ക് എടുക്കാനുള്ള ശേഷി സ്വയം തിരിച്ചറിയണം. ഫണ്ടുകളുടെ മുല്യത്തിലുണ്ടാകുന്ന വ്യതിയാനം, നിക്ഷേപിക്കുമ്പോഴുണ്ടാകാന്‍ ഇടയുള്ള ലിക്വിഡിറ്റി പ്രശ്‌നം ഇവയെല്ലാം വിലയിരുത്തുന്നത് നല്ലതാണ്. ഇത്തരം അപകടസാധ്യത മുന്‍കൂട്ടി തിരിച്ചറിയുന്ന പ്രക്രിയയെ റിസ്‌ക് പ്രൊഫൈലിംഗ് എന്നു പറയുന്നു.

മേഖല തിരിക്കാം

അടുത്ത ഘട്ടം അറിയപ്പെടുന്നത് അസറ്റ് അലോക്കേഷന്‍ എന്നാണ്. നിക്ഷേപിക്കാനുദ്ദേശിക്കുന്ന പണം വിവിധ മേഖലകളില്‍ അനുയോജ്യമായ വിധത്തില്‍ വിഭജിക്കുക എന്നതാണ്. ഇത് നേട്ടം ഉയര്‍ത്താനും
ഒപ്പം ഒരു നിക്ഷേപമേഖലയിലെ റിസ്‌ക് മാനേജ് ചെയ്യാനും സഹായിക്കും. പണം ഒരിടത്ത് മാത്രമായി നിക്ഷേപിക്കാതെ വിവിധ ഇക്വിറ്റി, ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ശ്രദ്ധിക്കണം. ഇതിലൂടെ ഒരിടത്തു നിന്ന് നഷ്ടം സംഭവിച്ചാലും നമുക്ക് ബാലന്‍സ് ചെയ്യാന്‍ സാധിക്കും.

താരതമ്യം ചെയ്യാം

വിവിധയിനം മ്യൂച്ചല്‍ ഫണ്ടുകള്‍ തമ്മില്‍ ഒരു താരതമ്യം നടത്തുന്നത് വളരെ നല്ലതാണ്. ഇതിലൂടെ ഇവയുടെ നിക്ഷേപ ലക്ഷ്യവും മുന്‍കാല ചരിത്രവും മനസ്സിലാക്കണം. മികച്ച നേട്ടം നല്‍കുന്ന മ്യൂച്ചല്‍ ഫണ്ടുകളെ മനസിലാക്കുകയാണ് പ്രധാനം. അതുപോലെ ഫണ്ട് കമ്പനികളെ തിരഞ്ഞെടുക്കുന്നവരെയും നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കണം. ഏത് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കണം എന്ന് തീരുമാനിച്ചതിനു ശേഷം ഓണ്‍ലൈനായോ ഓഫ്ലൈനായോ നിങ്ങള്‍ക്ക് അപേക്ഷിക്കാം. മികച്ച നേട്ടം നിങ്ങള്‍ക്ക് ലഭിക്കാന്‍ മ്യൂച്ചല്‍ ഫണ്ടുകളുടെ വൈവിധ്യവത്കരണം അനിവാര്യമാണ്.

Tags:    

Similar News