പിഎന്‍ബി അക്കൗണ്ടുടമയാണോ? പുതുക്കിയ സേവന നിരക്കുകള്‍ അറിയാം

പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് വിവിധ സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്ക് വര്‍ധിപ്പിച്ചു. പരിഷ്‌കരിച്ച നിരക്കുകള്‍ ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. അക്കൗണ്ടുടമ ഒരോ പാദത്തിലും അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട ചുരുങ്ങിയ ശരാശരി തുക( ക്യു എ ബി), ലോക്കര്‍ ചാര്‍ജുകള്‍, അക്കൗണ്ട് അവസാനിപ്പിക്കുന്നതിനുള്ള ചാര്‍ജ് തുടങ്ങിയ സേവനങ്ങളിലാണ് ചാര്‍ജ് വര്‍ധന വരുത്തിയിരിക്കുന്നത്. പരിധിയും പിഴയും മെട്രോ നഗരത്തില്‍ ക്യു എ ബി പരിധി 5,000 ത്തില്‍ നിന്നും 10,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇ പരിധി അക്കൗണ്ടില്‍ […]

Update: 2022-02-08 01:12 GMT
പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് വിവിധ സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്ക് വര്‍ധിപ്പിച്ചു. പരിഷ്‌കരിച്ച നിരക്കുകള്‍ ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. അക്കൗണ്ടുടമ ഒരോ പാദത്തിലും അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട ചുരുങ്ങിയ ശരാശരി തുക( ക്യു എ ബി), ലോക്കര്‍ ചാര്‍ജുകള്‍, അക്കൗണ്ട് അവസാനിപ്പിക്കുന്നതിനുള്ള ചാര്‍ജ് തുടങ്ങിയ സേവനങ്ങളിലാണ് ചാര്‍ജ് വര്‍ധന വരുത്തിയിരിക്കുന്നത്.
പരിധിയും പിഴയും
മെട്രോ നഗരത്തില്‍ ക്യു എ ബി പരിധി 5,000 ത്തില്‍ നിന്നും 10,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇ പരിധി അക്കൗണ്ടില്‍ കാത്തു സൂക്ഷിച്ചില്ലെങ്കില്‍ ഗ്രാമത്തിലും അര്‍ധ നഗര മേഖലകളിലും ഇനി മുതല്‍ 400 രൂപ പിഴയായി നല്‍കണം. നേരത്തേ ഇത് 200 രൂപയായിരുന്നു. അതായത് മുമ്പ് 5,000 രൂപ നിന്നിടത്ത് ഇന്ന് 10,000 രൂപ അക്കൗണ്ടില്‍ മൂന്നു മാസത്തെ ശരാശരിയായി നിലനിര്‍ത്തേണ്ടി വരും. പിഴയും ഇരട്ടിയാക്കി. നഗര പ്രദേശങ്ങളിലും മെട്രോ നഗരങ്ങളിലും പിഴത്തുക 600 രൂപയാക്കി. നേരത്തേ ഇത് 300 രൂപയായിരുന്നു. കറണ്ട് അക്കൗണ്ട് തുറന്ന് 14 ദിവസത്തിന് ശേഷം 12 മാസം വരെയുള്ള കാലാവധിയില്‍ ക്ലോസ് ചെയ്താല്‍ അതിനുള്ള ചാര്‍ജ് നിലവിലെ 600 രൂപയില്‍ നിന്ന് 800 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. 12 മാസത്തിന് ശേഷം അവസാനിപ്പിക്കുന്ന അക്കൗണ്ടുകള്‍ക്ക് ക്ലോസിംഗ് ചാര്‍ജില്ല.
നോട്ടൊന്നിന് 10 പൈസ
എ ടി എം, സി ഡി എം തുടങ്ങിയവയല്ലാതെ നേരിട്ടുള്ള നിക്ഷേപം നിലവില്‍ അഞ്ച് തവണയായിരുന്നത് ഇപ്പോള്‍ മാസത്തില്‍ മൂന്നായി കുറച്ചിട്ടുണ്ട്. മുമ്പ് അഞ്ച് എണ്ണത്തിലധികമുള്ള ഒരോന്നിനും 25 രൂപ ചാര്‍ജ് ചെയ്തിരുന്നിടത്ത് പുതുക്കിയ തുക 50 രൂപയാണ്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നിലവിലെ സ്ഥിതി തുടരും. തുക അടിസ്ഥാനത്തിലാണെങ്കില്‍ ഇത് ദിവസം രണ്ട് ലക്ഷമായിരുന്നത് ഇപ്പോള്‍ ഒരു ലക്ഷമാക്കി പരിമിതപ്പെടുത്തി. അതിന് മുകളിലുള്ള തുകയ്ക്ക് നോട്ടൊന്നിന് 10 പൈസ നിരക്കില്‍ ബാങ്ക് ചാര്‍ജ് ഈടാക്കും.
വെറുതെ ലോക്കര്‍ തുറക്കേണ്ട
ചാര്‍ജ് വര്‍ധന വരുത്തിയിട്ടുള്ള മറ്റൊന്ന് ലോക്കര്‍ ഉപയോഗമാണ്. എല്ലാ വിഭാഗം ലോക്കറുകള്‍ക്കുമുള്ള വാര്‍ഷിക വാടക 500 രൂപ കണ്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ 15 തവണ സൗജന്യമായി ലോക്കര്‍ പ്രവര്‍ത്തിക്കാമായിരുന്നു ഇതു വരെ. അതിന് ശേഷമുള്ള ഒരോന്നിനും 100 രൂപയാണ് ചാര്‍ജ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ പുതുക്കിയ താരിഫ് അനുസരിച്ച് സൗജന്യ സന്ദര്‍ശനം 12 ആക്കി ചുരുക്കിയിട്ടുണ്ട്.
(അവലംബം, പി എന്‍ ബി വെബ്‌സൈറ്റ്)
Tags:    

Similar News