ഐഐഎം വിദ്യാർത്ഥിക്ക് 35 ലക്ഷം രൂപ വാർഷിക ശമ്പളം

ഐഐഎം ഉദയ്പൂരിലെ ദ്വിവത്സര എംബിഎ പ്രോഗ്രാം  പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രമുഖ കമ്പനികളിൽ ക്യാംപസ് തിരഞ്ഞെടുപ്പിലൂടെ ഉയർന്ന ശമ്പളത്തിൽ നിയമനം.  ഏറ്റവും ഉയർന്ന ശമ്പളം പ്രതിവർഷം 35 ലക്ഷം രൂപയായിരുന്നു. ബാച്ചിലെ മികച്ച 25 ശതമാനം പേർക്ക് വാർഷിക ശരാശരി 25 ലക്ഷം രൂപയും ബാച്ചിലെ മികച്ച 50 ശതമാനം പേർക്ക് പ്രതിവർഷം ശരാശരി 21 ലക്ഷം രൂപയും ലഭിച്ചു. മുഴുവൻ ബാച്ചിന്റെയും ശരാശരി വാർഷിക ശമ്പളം 17.5 ലക്ഷം ആയിരുന്നു. 310-ലധികം വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട്, ഇന്നുവരെയുള്ള […]

Update: 2022-03-03 04:15 GMT

ഐഐഎം ഉദയ്പൂരിലെ ദ്വിവത്സര എംബിഎ പ്രോഗ്രാം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രമുഖ കമ്പനികളിൽ ക്യാംപസ് തിരഞ്ഞെടുപ്പിലൂടെ ഉയർന്ന ശമ്പളത്തിൽ നിയമനം. ഏറ്റവും ഉയർന്ന ശമ്പളം പ്രതിവർഷം 35 ലക്ഷം രൂപയായിരുന്നു.

ബാച്ചിലെ മികച്ച 25 ശതമാനം പേർക്ക് വാർഷിക ശരാശരി 25 ലക്ഷം രൂപയും ബാച്ചിലെ മികച്ച 50 ശതമാനം പേർക്ക് പ്രതിവർഷം ശരാശരി 21 ലക്ഷം രൂപയും ലഭിച്ചു. മുഴുവൻ ബാച്ചിന്റെയും ശരാശരി വാർഷിക ശമ്പളം 17.5 ലക്ഷം ആയിരുന്നു.

310-ലധികം വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട്, ഇന്നുവരെയുള്ള തങ്ങളുടെ ഏറ്റവും വലിയ ബാച്ചാണിതെന്ന് അവകാശപ്പെടുന്നു. പ്ലെയ്‌സ്‌മെന്റ് സീസണിന്റെ അവസാനത്തിൽ, ശരാശരി വാർഷിക ശമ്പളത്തിൽ 31 ശതമാനം വർധനവുണ്ടായതായി കണക്കുകൾ കാണിക്കുന്നു. സാങ്കേതികവിദ്യ, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, ഡ്യൂറബിൾസ് എന്നിവയ്ക്ക് തൊട്ടുപിന്നാലെ ഏറ്റവും ഉയർന്ന റിക്രൂട്ടിംഗ് മേഖല കൺസൾട്ടിംഗ് ആയിരുന്നു.

75-ലധികം കമ്പനികൾ അവസരങ്ങൾ വാഗ്ദാനം ചെയ്തു. ആൾകാർഗോ, ഏഷ്യൻ പെയിന്റ്‌സ്, അമേരിക്കൻ എക്‌സ്‌പ്രസ്, ബെയിൻ, ബെൻക്യു, ബോഷ്, ബ്രേൻ, സെൻട്രം, ക്രോംപ്‌ടൺ ഗ്രീവ്‌സ്, ഡെലോയിറ്റിന്റെ ഹാഷ്‌ഡ്‌ഇൻ, ഇഎക്സെൽ, എച്ച് എസ് ബിസി, ഐബിഎം, ഇന്നോവർ, ജെപി മോർഗൻ, മഹീന്ദ്ര,പിഡബ്യുസി എന്നിവരായിരുന്നു പ്രധാന റിക്രൂട്ടർമാർ. റിലയൻസ് റീട്ടെയിൽ, ഷിൻഡ്‌ലർ, ട്രാൻസ്‌വേൾഡ്, ഡബ്ല്യുഎൻഎസ്, ആക്‌സെഞ്ചർ സ്ട്രാറ്റജി, ആമസോൺ, അമുൽ, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ബിഎൻവൈ മെലോൺ, ക്യാപ്‌ജെമിനി, സിസ്‌കോ, കോഗ്നിസന്റ്, ഇ വൈ, ഫ്ലിപ്കാർട്ട്, ഗോൾഡ്മാൻ സാച്ച്‌സ്, ജനറൽ ഇലക്ട്രിക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ,യെസ് ബാങ്ക് തുടങ്ങിയവരും പങ്കെടുത്തു.

Tags:    

Similar News