ഡിഷ് ടിവി വാർഷിക പൊതു യോഗ റിപ്പോർട്ട് സമർപ്പിക്കണം : സെബി

ഡെല്‍ഹി :  ഡിഷ് ടിവിയുടെ വാര്‍ഷിക പൊതുയോഗം (എജിഎം) സംബന്ധിച്ച വിശദാശംങ്ങള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെബി. ഇക്കഴിഞ്ഞ ഡിസംബര്‍ 30നാണ് കമ്പനി വാര്‍ഷിക പൊതുയോഗം നടത്തിയത്. ഡിഷ് ടിവിയില്‍ ഓഹരി പങ്കാളികളായ യെസ് ബാങ്ക് ലിമിറ്റഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവര്‍ നല്‍കിയ പരാതിയ്ക്ക് പിന്നാലെയാണ് സെബിയുടെ അറിയിപ്പ്. പൊതുയോഗത്തില്‍ നടന്ന വോട്ടിംഗ് സംബന്ധിച്ച ഫലങ്ങള്‍ തടഞ്ഞുവെച്ചു എന്നതാണ് പരാതി. കമ്പനിയില്‍ യെസ് ബാങ്കിന് 24.78 ശതമാനവും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് 3.78 ശതമാനവും ഓഹരിയുണ്ട്. വോട്ടിംഗ് ഫലം പ്രഖ്യാപിക്കുന്നതില്‍ […]

Update: 2022-03-08 04:50 GMT

ഡെല്‍ഹി : ഡിഷ് ടിവിയുടെ വാര്‍ഷിക പൊതുയോഗം (എജിഎം) സംബന്ധിച്ച വിശദാശംങ്ങള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെബി. ഇക്കഴിഞ്ഞ ഡിസംബര്‍ 30നാണ് കമ്പനി വാര്‍ഷിക പൊതുയോഗം നടത്തിയത്. ഡിഷ് ടിവിയില്‍ ഓഹരി പങ്കാളികളായ യെസ് ബാങ്ക് ലിമിറ്റഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവര്‍ നല്‍കിയ പരാതിയ്ക്ക് പിന്നാലെയാണ് സെബിയുടെ അറിയിപ്പ്.

പൊതുയോഗത്തില്‍ നടന്ന വോട്ടിംഗ് സംബന്ധിച്ച ഫലങ്ങള്‍ തടഞ്ഞുവെച്ചു എന്നതാണ് പരാതി. കമ്പനിയില്‍ യെസ് ബാങ്കിന് 24.78 ശതമാനവും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് 3.78 ശതമാനവും ഓഹരിയുണ്ട്. വോട്ടിംഗ് ഫലം പ്രഖ്യാപിക്കുന്നതില്‍ നിന്ന് കമ്പനിയ്ക്ക് ബോംബേ ഹൈക്കോടതി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സെബി ഇറക്കിയ ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Tags:    

Similar News