സമുദ്ര ഉത്പന്ന കയറ്റുമതിയിൽ റെക്കോർഡ് വർധന

കോവിഡ് പോലെയുള്ള പ്രതികൂല സാഹചര്യങ്ങൾക്കിടയിലും സമുദ്ര ഉത്പന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് റെക്കോർഡ് വർധനവ്. 2021-22 കാലയളവിൽ 7740 മില്യൺ യുഎസ് ഡോളറിന്റെ റെക്കോർഡ് നേട്ടമാണ് രാജ്യം കൈവരിച്ചത്. ഇന്ത്യൻ കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ഈ കാലയളവിൽ ലക്ഷ്യമിട്ടത് 7809 മില്യൺ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ്. ഈ തുകയുടെ 99.12% വും കൈവരിക്കാൻ ഇതിനകം കഴിഞ്ഞു. 2020-21 വർഷത്തിലേക്കാളും 30% കൂടുതലാണ് ഇത്തവണത്തെ നേട്ടം. കഴിഞ്ഞ ഒരു ‍ദശാബ്ദത്തിലെ സീഫു‍‍ഡ് എക്സ്പോർട്ട് ക്യുമുലേറ്റീവ് ആന്വൽ ​ഗ്രോത്ത് റേറ്റ് ഇന്ത്യയ്ക്ക്  8.23% ആണ്. […]

Update: 2022-04-08 06:54 GMT
കോവിഡ് പോലെയുള്ള പ്രതികൂല സാഹചര്യങ്ങൾക്കിടയിലും സമുദ്ര ഉത്പന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് റെക്കോർഡ് വർധനവ്. 2021-22 കാലയളവിൽ 7740 മില്യൺ യുഎസ് ഡോളറിന്റെ റെക്കോർഡ് നേട്ടമാണ് രാജ്യം കൈവരിച്ചത്. ഇന്ത്യൻ കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ഈ കാലയളവിൽ ലക്ഷ്യമിട്ടത് 7809 മില്യൺ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ്. ഈ തുകയുടെ 99.12% വും കൈവരിക്കാൻ ഇതിനകം കഴിഞ്ഞു. 2020-21 വർഷത്തിലേക്കാളും 30% കൂടുതലാണ് ഇത്തവണത്തെ നേട്ടം. കഴിഞ്ഞ ഒരു ‍ദശാബ്ദത്തിലെ സീഫു‍‍ഡ് എക്സ്പോർട്ട് ക്യുമുലേറ്റീവ് ആന്വൽ ​ഗ്രോത്ത് റേറ്റ് ഇന്ത്യയ്ക്ക്
8.23
% ആണ്.
2021-22 കാലയളവിൽ ഇന്ത്യയിൽ നിന്നും 121 രാജ്യങ്ങളിലേക്കാണ് സമുദ്ര ഉത്പന്ന കയറ്റുമതി നടക്കുന്നത്. ഈ സാമ്പത്തിക വർഷത്തിലും ഏറ്റവും കൂടുതൽ കയറ്റുമതി നടന്നിരിക്കുന്നത് യുഎസ്എ യിലാണ്. കഴിഞ്ഞ 11 വർഷമായി യുഎസ്എ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. 3021 മില്യൺ ഡോളറാണ് ലക്ഷ്യമിട്ടതെങ്കിലും 3315 മില്യൺ ഡോളറിന്റെ കയറ്റുമതി ഈ കാലയളവിൽ സാധ്യമായി.
വ്യാപാരത്തിൽ ധാരാളം പ്രതികൂല സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഇന്ത്യൻ സമുദ്ര ഉത്പന്ന കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് ചൈനയാണ്. 1021 മില്യൺ ഡോളറെന്ന ലക്ഷ്യവും മറികടന്ന് 1121 മില്യൺ ഡോളറാണ് ചൈനയിലേക്കുള്ള ഇത്തവണത്തെ കയറ്റുമതി. 448 മില്യൺ ഡോളർ കയറ്റുമതിയുമായി മൂന്നാം സ്ഥാനത്ത് ജപ്പാനാണ്. യുഎസ്എ, ചൈന, ജപ്പാൻ എന്നീ മൂന്ന് രാജ്യങ്ങളാണ് ആകെ കയറ്റുമതിയുടെ 63% വഹിക്കുന്നത്.
Tags:    

Similar News