കേരള സ്റ്റാര്‍ട്ടപ്പ് മിഷൻറെ ഫിന്‍ടെക് ഉച്ചകോടി

കൊച്ചി: ദ്രുതഗതിയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തികസാങ്കേതിക വിദ്യയുടെ പ്രയോജനം കേരളത്തിലെ നൂതനാശയ രംഗത്ത് ഫലപ്രദമായി ഉപയോഗിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫിന്‍ടെക് ഉച്ചകോടി നടത്തും. മെയ് അഞ്ചിന് കൊച്ചിയില്‍ നടക്കുന്ന ഫിന്‍ടെക് ഉച്ചകോടിയില്‍ പത്തു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വച്ചിട്ടുള്ള ഭാവി പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. കേരളത്തില്‍ നിന്നുള്ള ആദ്യ യൂണികോണായ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്‍റെ ഫിന്‍ടെക് ആക്സിലറേറ്റര്‍ പ്രഖ്യാപനവും ഉച്ചകോടിയോടനുബന്ധിച്ച് ഉണ്ടാകും. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആറുമാസത്തേക്കുള്ള ആക്സിലറേഷന്‍ പരിപാടിയാണ് കെഎസ് യുഎമ്മും ഓപ്പണും ചേര്‍ന്ന് നടത്തുന്നത്. എട്ടു […]

Update: 2022-05-03 06:43 GMT

കൊച്ചി: ദ്രുതഗതിയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തികസാങ്കേതിക വിദ്യയുടെ പ്രയോജനം കേരളത്തിലെ നൂതനാശയ രംഗത്ത് ഫലപ്രദമായി ഉപയോഗിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫിന്‍ടെക് ഉച്ചകോടി നടത്തും. മെയ് അഞ്ചിന് കൊച്ചിയില്‍ നടക്കുന്ന ഫിന്‍ടെക് ഉച്ചകോടിയില്‍ പത്തു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വച്ചിട്ടുള്ള ഭാവി പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

കേരളത്തില്‍ നിന്നുള്ള ആദ്യ യൂണികോണായ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്‍റെ ഫിന്‍ടെക് ആക്സിലറേറ്റര്‍ പ്രഖ്യാപനവും ഉച്ചകോടിയോടനുബന്ധിച്ച് ഉണ്ടാകും. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആറുമാസത്തേക്കുള്ള ആക്സിലറേഷന്‍ പരിപാടിയാണ് കെഎസ് യുഎമ്മും ഓപ്പണും ചേര്‍ന്ന് നടത്തുന്നത്. എട്ടു വിഷയങ്ങളില്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ച, സ്റ്റാര്‍ട്ടപ്പ് പിച്ചിംഗ്, ഹിറ്റാച്ചി നാഷണല്‍ ഇനോവേഷന്‍ ചലഞ്ചിന്‍റെ ഫലപ്രഖ്യാപനം എന്നിവയും ഉച്ചകോടിയുടെ ഭാഗമായി നടക്കും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവുമധികം വിപ്ലവകരവും ദ്രുതഗതിയുള്ളതുമായ നൂതനാശയ സംരംഭങ്ങള്‍ ഉയര്‍ന്നു വന്ന മേഖലയാണ് ഫിന്‍ടെക്. നിലവിലെ 31 ശതമാനം വളര്‍ച്ചയോടെ 2025 ആകുമ്പോഴേക്കും ഇന്ത്യയുടെ ഫിന്‍ടെക് വിപണി ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടേതാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ വായ്പ, ഇന്‍ഷുറന്‍സ്. ഡിജിറ്റല്‍ പേയ്മന്‍റ്, എന്നിവയാണ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത്.

ഇന്‍ഷുറന്‍സ് ടെക്നോളജിയിലെ വളര്‍ച്ചാ നിരക്ക് 57 ശതമാനമാണ് അടുത്ത മൂന്നു വര്‍ഷത്തേക്ക് വിഭാവനം ചെയ്തിട്ടുള്ളത്. നിക്ഷേപ സാങ്കേതികവിദ്യ 44 ശതമാനവും വളര്‍ച്ച കൈവരിക്കും. ഈ സാധ്യത പൂര്‍ണമായും ഉപയോഗപ്പെടുത്താനാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഉദ്ദേശ്യം. ഇതിനായി ബാങ്കിംഗ്, സര്‍ക്കാര്‍, സാങ്കേതികമേഖല, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ പ്രതിനിധികളുമായി സംരംഭകര്‍ക്ക് സംവദിക്കാനും ആശയവിനിമയം നടത്താനുമുള്ള അവസരവും ഉച്ചകോടിയിലൂടെ ഉണ്ടാകും.

ഇതിലൂടെ ഈ രംഗത്തെ സാധ്യതകള്‍ മനസിലാക്കാനും നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്നതിനും അവസരമുണ്ടാകും. കൂടുതല്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനും നിക്ഷേപ സാധ്യതകള്‍ കണ്ടെത്താനും ഫിന്‍ടെക് ഉച്ചകോടി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും ത്വരിതഗതിയില്‍ വളര്‍ച്ച നേടുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് കേരളത്തിലേത്. ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും പുത്തന്‍ സാധ്യതകളിലേക്ക് കയറിച്ചെല്ലാന്‍ സംരംഭകരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഫിന്‍ടെക് ഉച്ചകോടി സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്നത്.

Tags:    

Similar News