പുത്തന്‍ എം ആധാര്‍ ആപ്പ് എത്തിയെന്ന് യുഐഡിഎഐ ട്വീറ്റ്

ആധാര്‍ സേവനങ്ങളെ വിരല്‍തുമ്പിലെത്തിക്കുന്ന എം ആധാര്‍ ആപ്പിന്റെ പുതുക്കിയ വേര്‍ഷന്‍ ഇറക്കി യുഐഡിഎഐ. ഇവ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാകുമെന്നും യുഐഡിഎഐ ട്വീറ്റ് വഴി അറിയിച്ചു. മുന്‍ വേര്‍ഷനെക്കാള്‍ മികച്ച പെര്‍ഫോമന്‍സുള്ള ആപ്പാണിതെന്നും ട്വീറ്റിലുണ്ട്. നേരത്തെ ഇറങ്ങിയ വേര്‍ഷന്‍ സംബന്ധിച്ച് പരാതികള്‍ ഉയരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. https://myaadhaar.uidai.gov.in/verifyAadhaar എന്ന വെബ്സൈറ്റിലൂടെ ഉപയോക്താക്കള്‍ക്ക് ആധാറിലെ പ്രായം, ലിംഗം, സംസ്ഥാനം, ആധാര്‍ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങള്‍ എന്നിവ പരിശോധിക്കാന്‍ സാധിക്കും. Updating App offers enhanced performance with greater functionality. Update/Install […]

Update: 2022-05-05 05:43 GMT
ആധാര്‍ സേവനങ്ങളെ വിരല്‍തുമ്പിലെത്തിക്കുന്ന എം ആധാര്‍ ആപ്പിന്റെ പുതുക്കിയ വേര്‍ഷന്‍ ഇറക്കി യുഐഡിഎഐ. ഇവ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാകുമെന്നും യുഐഡിഎഐ ട്വീറ്റ് വഴി അറിയിച്ചു. മുന്‍ വേര്‍ഷനെക്കാള്‍ മികച്ച പെര്‍ഫോമന്‍സുള്ള ആപ്പാണിതെന്നും ട്വീറ്റിലുണ്ട്. നേരത്തെ ഇറങ്ങിയ വേര്‍ഷന്‍ സംബന്ധിച്ച് പരാതികള്‍ ഉയരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. https://myaadhaar.uidai.gov.in/verifyAadhaar എന്ന വെബ്സൈറ്റിലൂടെ ഉപയോക്താക്കള്‍ക്ക് ആധാറിലെ പ്രായം, ലിംഗം, സംസ്ഥാനം, ആധാര്‍ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങള്‍ എന്നിവ പരിശോധിക്കാന്‍ സാധിക്കും.

എല്ലാ ആധാര്‍ കാര്‍ഡിലും, ഇ- ആധാറിലും ഒരു സുരക്ഷിത ക്യു.ആര്‍. കോഡ് പ്രിന്റ് ചെയ്തിട്ടുണ്ട്. ഇതില്‍ പേര്, ലിംഗഭേദം, ജനനത്തീയതി, വിലാസം എന്നിവയും ആധാര്‍ നമ്പറും ഉടമയുടെ ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരാളുടെ ഫോട്ടോ മാറ്റി ഉപയോഗിച്ച് കാര്‍ഡില്‍ കൃത്രിമം നടത്തിയാലും യു.ഐ.ഡി.എ.ഐയുടെ ഡിജിറ്റല്‍ ഒപ്പോടു കൂടിയ ക്യു ആര്‍ കോഡിലെ വിവരങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ല.
Tags:    

Similar News