സീക്വന്റ് സയന്റിഫിക്ക് ഓഹരികളിൽ 11% തകർച്ച

സീക്വന്റ് സയന്റിഫിക്കിന്റെ ഓഹരികൾ ബി എസ് ഇ യിൽ 11.49 ശതമാനം ഇടിഞ്ഞ് 107.85 രൂപയായി. കമ്പനിയുടെ മാർച്ച് പാദത്തിലെ അറ്റാദായത്തിൽ 57.35 ശതമാനം ഇടിവു സംഭവിച്ചതിനാലാണ് ഓഹരി വില കുറഞ്ഞത്. മൃഗങ്ങളുടെ ആരോഗ്യപരിപാലനവും, അവയുമായി ബന്ധപ്പെട്ട ബിസിനസ്സിൽ നികുതിക്ക് ശേഷമുള്ള ലാഭം 10.03 കോടി രൂപയായി. കഴിഞ്ഞ വർഷത്തിലെ മാർച്ച് പാദത്തിൽ ഇത് 23.52 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവത്തനങ്ങളിൽ നിന്നുള്ള വരുമാനം 6.04 ശതമാനം ഉയർന്ന് 383.70 കോടി രൂപയായി. അതിന്റെ മൊത്ത ചെലവ് […]

Update: 2022-05-26 09:03 GMT

സീക്വന്റ് സയന്റിഫിക്കിന്റെ ഓഹരികൾ ബി എസ് ഇ യിൽ 11.49 ശതമാനം ഇടിഞ്ഞ് 107.85 രൂപയായി. കമ്പനിയുടെ മാർച്ച് പാദത്തിലെ അറ്റാദായത്തിൽ 57.35 ശതമാനം ഇടിവു സംഭവിച്ചതിനാലാണ് ഓഹരി വില കുറഞ്ഞത്.

മൃഗങ്ങളുടെ ആരോഗ്യപരിപാലനവും, അവയുമായി ബന്ധപ്പെട്ട ബിസിനസ്സിൽ നികുതിക്ക് ശേഷമുള്ള ലാഭം 10.03 കോടി രൂപയായി. കഴിഞ്ഞ വർഷത്തിലെ മാർച്ച് പാദത്തിൽ ഇത് 23.52 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവത്തനങ്ങളിൽ നിന്നുള്ള വരുമാനം 6.04 ശതമാനം ഉയർന്ന് 383.70 കോടി രൂപയായി. അതിന്റെ മൊത്ത ചെലവ് 10.30 ശതമാനം ഉയർന്നു.

ചെലവുകളിൽ വന്ന ചാഞ്ചാട്ടവും, വിതരണ ശൃംഖലയിലുള്ള തടസ്സങ്ങളും വിശാല സാമ്പത്തിക പരിസ്ഥിതി സങ്കീർണമാക്കുന്നുണ്ട്. എങ്കിലും ശക്തമായ പങ്കാളിത്തം, ന്യായമായ വില വർധനവ് പോലുള്ള അനുയോജ്യമായ പരിശ്രമങ്ങൾ 2022 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ കാര്യമായി പ്രതിഫലിക്കും, കമ്പനിയുടെ മാനേജിങ് ഡയറക്ടർ രാജാറാം നാരായണൻ പറഞ്ഞു.

"മൃഗങ്ങളുടെ ആരോഗ്യ പരിപാലന രം​ഗത്ത് മികവിനായി ഞങ്ങൾ പ്രതിജ്ഞബദ്ധരാണ്. ഈ ലക്ഷ്യത്തിലേക്കായി ഞങ്ങൾ ​ഗവേഷണ ശേഷി വളർത്തിയെടുക്കുന്നതിലും, ഉൽപ്പാദനത്തിലും, ദീർഘകാല പങ്കാളിത്തം ഉണ്ടാക്കിയെടുക്കുന്നതിലും കൂടുതൽ നിക്ഷേപങ്ങൾ നടത്തും," നാരായണൻ കൂട്ടിച്ചേർത്തു.

Tags:    

Similar News