ബന്ധന്‍ ബാങ്കിന്റെ ആദ്യ പാദ ലാഭം 887 കോടി രൂപയായി

ഡെല്‍ഹി: കിട്ടാക്കടങ്ങള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് 2022-23 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ബന്ധന്‍ ബാങ്കിന്റെ അറ്റാദായം ഇരട്ടി വര്‍ധിച്ച് 886.5 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 373.1 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. അവലോകന കാലയളവില്‍ മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ 2,731 കോടിയില്‍ നിന്ന് 2,844.1 കോടിയായി ഉയര്‍ന്നു. ബാങ്കിന്റെ പലിശ വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2,114.1 കോടിയില്‍ നിന്ന് 2,514.4 കോടി രൂപയായി ഉയര്‍ന്നതായി ബന്ധന്‍ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ […]

Update: 2022-07-22 06:46 GMT

ഡെല്‍ഹി: കിട്ടാക്കടങ്ങള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് 2022-23 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ബന്ധന്‍ ബാങ്കിന്റെ അറ്റാദായം ഇരട്ടി വര്‍ധിച്ച് 886.5 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 373.1 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. അവലോകന കാലയളവില്‍ മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ 2,731 കോടിയില്‍ നിന്ന് 2,844.1 കോടിയായി ഉയര്‍ന്നു. ബാങ്കിന്റെ പലിശ വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2,114.1 കോടിയില്‍ നിന്ന് 2,514.4 കോടി രൂപയായി ഉയര്‍ന്നതായി ബന്ധന്‍ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. അസറ്റ് ക്വാളിറ്റിയുടെ കാര്യത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൊത്ത വായ്പയുടെ 8.18 ശതമാനത്തില്‍ നിന്ന് 2022 ജൂണ്‍ അവസാനത്തോടെ 7.25 ശതമാനമായി കുറഞ്ഞു.

അറ്റ നിഷ്‌ക്രിയ ആസ്തിയും മുന്‍ വര്‍ഷം ഇതേ പാദത്തിലെ 3.29 ശതമാനത്തില്‍ നിന്ന് 1.92 ശതമാനമായി കുറഞ്ഞു. കിട്ടാകടങ്ങള്‍ക്കും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുമായി നീക്കി വച്ചിരുന്ന കരുതല്‍ തുക ഒരു വര്‍ഷം മുമ്പുള്ള 1,460.86 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 642.43 കോടി രൂപയായി കുറഞ്ഞു. ബാങ്കിന്റെ പ്രൊവിഷന്‍ കവറേജ് അനുപാതം 2021 ജൂണ്‍ അവസാനത്തെ 61.8 ശതമാനത്തില്‍ നിന്ന് 2022 ജൂണ്‍ 30-ന് 74.9 ശതമാനമായി ഉയര്‍ന്നു. മൂലധന പര്യാപ്തത അനുപാതം 2022 ജൂണ്‍ അവസാനത്തോടെ 19.4 ശതമാനമായപ്പോള്‍ പലിശ മാര്‍ജിന്‍ 8 ശതമാനമായി ഉയര്‍ന്നു.

Tags:    

Similar News