ആര്‍ബിഎല്‍ ബാങ്കിൻറെ അറ്റാദായത്തിൽ വന്‍ ഇടിവ്

 സ്വകാര്യ വായ്പാ ദാതാക്കളായ ആര്‍ബിഎല്‍ ബാങ്ക് ജൂണ്‍ പാദത്തില്‍ 208.66 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 462.25 കോടി രൂപയായിരുന്നു. അതേസമയം കഴിഞ്ഞ മാര്‍ച്ചില്‍ 164.77 കോടി രൂപ അറ്റാദായം നേടിയിരുന്നു.  ബാങ്കിന്റെ മറ്റ് വരുമാനം ആറ് ശതമാനം ഇടിഞ്ഞ് 614 കോടി രൂപയായി.വായാപാ പലിശ വരുമാനം 6 ശതമാനം വര്‍ധിച്ച് 1,028 കോടി രൂപയായി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആസ്തി ഗുണനിലവാരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ട ബാങ്കിൻറെ  ചീഫ് […]

Update: 2022-07-22 04:24 GMT
സ്വകാര്യ വായ്പാ ദാതാക്കളായ ആര്‍ബിഎല്‍ ബാങ്ക് ജൂണ്‍ പാദത്തില്‍ 208.66 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 462.25 കോടി രൂപയായിരുന്നു.
അതേസമയം കഴിഞ്ഞ മാര്‍ച്ചില്‍ 164.77 കോടി രൂപ അറ്റാദായം നേടിയിരുന്നു. ബാങ്കിന്റെ മറ്റ് വരുമാനം ആറ് ശതമാനം ഇടിഞ്ഞ് 614 കോടി രൂപയായി.വായാപാ പലിശ വരുമാനം 6 ശതമാനം വര്‍ധിച്ച് 1,028 കോടി രൂപയായി.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആസ്തി ഗുണനിലവാരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ട ബാങ്കിൻറെ ചീഫ് എക്‌സിക്യൂട്ടീവ്, മാനേജിംഗ് ഡയറക്ടര്‍ എന്നിവർ രാജി വച്ചിരുന്നു. മൊത്ത പ്രവര്‍ത്തനരഹിത ആസ്തി അനുപാതം മാര്‍ച്ചിലെ 4.40 ശതമാനത്തില്‍ നിന്ന് ജൂണില്‍ 4.08 ശതമാനമായി മെച്ചപ്പെടുത്തി.
Tags:    

Similar News