എണ്ണയടിക്കാനും രജിസ്ട്രേഷന്‍: ഊഴം കാത്ത് ലങ്കയില്‍ 55 ലക്ഷം വാഹനങ്ങള്‍

കൊളംബോ: ശ്രീലങ്കയുടെ ദേശീയ ഇന്ധന പാസ് അല്ലെങ്കില്‍ ക്യുആര്‍ കോഡ് സംവിധാനത്തില്‍ 55 ലക്ഷത്തിലധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ശ്രീലങ്കന്‍ ഊര്‍ജ മന്ത്രി കാഞ്ചന വിജേശേഖര പറഞ്ഞു. രാജ്യത്തെ 1,246 പെട്രോള്‍ പമ്പുകള്‍ ഇപ്പോള്‍ ക്യു ആര്‍ കോഡ് സംവിധാനം പിന്തുടരുന്നുണ്ട്. 4.3 ദശലക്ഷം ഇടപാടുകള്‍ പൂര്‍ത്തിയായി. പൊതുഗതാഗതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബസുകള്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 107 ബസ് ഡിപ്പോകളില്‍ നിന്ന് സാധാരണ ക്വാട്ടയ്ക്ക് പുറമെ അധിക ഇന്ധനം ലഭിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ രാജ്യം കടുത്ത ഇന്ധനക്ഷാമം നേരിടുന്നതിനാല്‍ […]

Update: 2022-08-08 06:41 GMT

കൊളംബോ: ശ്രീലങ്കയുടെ ദേശീയ ഇന്ധന പാസ് അല്ലെങ്കില്‍ ക്യുആര്‍ കോഡ് സംവിധാനത്തില്‍ 55 ലക്ഷത്തിലധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ശ്രീലങ്കന്‍ ഊര്‍ജ മന്ത്രി കാഞ്ചന വിജേശേഖര പറഞ്ഞു. രാജ്യത്തെ 1,246 പെട്രോള്‍ പമ്പുകള്‍ ഇപ്പോള്‍ ക്യു ആര്‍ കോഡ് സംവിധാനം പിന്തുടരുന്നുണ്ട്.

4.3 ദശലക്ഷം ഇടപാടുകള്‍ പൂര്‍ത്തിയായി. പൊതുഗതാഗതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബസുകള്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 107 ബസ് ഡിപ്പോകളില്‍ നിന്ന് സാധാരണ ക്വാട്ടയ്ക്ക് പുറമെ അധിക ഇന്ധനം ലഭിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ രാജ്യം കടുത്ത ഇന്ധനക്ഷാമം നേരിടുന്നതിനാല്‍ ശ്രീലങ്കന്‍ പമ്പുകള്‍ ഓഗസ്റ്റ് 1 മുതല്‍ ദേശീയ ഇന്ധന പാസ് (ക്യുആര്‍ കോഡ്) സംവിധാനം സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

രാജ്യത്ത് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും വില്‍ക്കുന്നതിനും അനുയോജ്യമായ കമ്പനികളെ തിരഞ്ഞെടുക്കാന്‍ ശ്രീലങ്കം കഴിഞ്ഞയാഴ്ച്ച ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

Tags:    

Similar News