ആഗോള പ്രവണതയുടെ പുറകിൽ സെൻസെക്‌സും നിഫ്റ്റിയും കുതിച്ചു കയറുന്നു

മുംബൈ: ആഗോള ഓഹരി വിപണികളിലെ നേട്ടം പിന്തുടർന്ന് ഇന്ത്യൻ സൂചികകൾ ഇന്ന് ആദ്യഘട്ട വ്യാപാരത്തിൽ കുതിച്ചുകയറി. രാവിലെ 10.30-നു സെൻസെക്സ് 1,136.10 പോയിന്റ് ഉയർന്നു 57,926.63 ലും നിഫ്റ്റി 343.10 പോയ്ന്റ്സ് ഉയർന്ന് 17,230.20 ലുമാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സിൽ ഇന്ഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ലാര്സണ് ആൻഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ Bank, ഇ ഹ ഡി എഫ് സി, ടി സി എസ്‌, ടാറ്റ സ്റ്റീൽ, […]

Update: 2022-10-03 23:35 GMT

മുംബൈ: ആഗോള ഓഹരി വിപണികളിലെ നേട്ടം പിന്തുടർന്ന് ഇന്ത്യൻ സൂചികകൾ ഇന്ന് ആദ്യഘട്ട വ്യാപാരത്തിൽ കുതിച്ചുകയറി.

രാവിലെ 10.30-നു സെൻസെക്സ് 1,136.10 പോയിന്റ് ഉയർന്നു 57,926.63 ലും നിഫ്റ്റി 343.10 പോയ്ന്റ്സ് ഉയർന്ന് 17,230.20 ലുമാണ് വ്യാപാരം നടക്കുന്നത്.

സെൻസെക്സിൽ ഇന്ഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ലാര്സണ് ആൻഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ Bank, ഇ ഹ ഡി എഫ് സി, ടി സി എസ്‌, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസേർവ് എന്നിവയാണ് നേട്ടം കൊയ്തത്.

പവർ ഗ്രിഡ്, ഡോ. റെഡ്‌ഡിസ്‌ എന്നിവ നഷ്ടത്തിൽ വ്യാപാരം നടക്കുന്നു.

ഏഷ്യയിൽ മറ്റെല്ലായിടത്തും ഇന്ന് സൂചികകൾ ഉയർന്നാണ് നിൽക്കുന്നത്.

ആഗോളതലത്തിൽ, യുഎസ് ഓഹരികൾ ഒറ്റരാത്രികൊണ്ട് തിരിച്ചുവരവ് നടത്തി. ഡൗ ജോൺസ് ഏകദേശം 2.7 ശതമാനം ഉയർന്ന് ക്ലോസ് ചെയ്തു. എസ് ആന്റ് പി 500 2.6 ശതമാനവും നാസ്ഡാക്ക് 2.3 ശതമാനവും ഉയർന്നു.

ഇന്ത്യൻ വിപണി ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 638.11 പോയിന്റ് അഥവാ 1.11 ശതമാനം താഴ്ന്നു 56,788.81 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 207 പോയിന്റ് അഥവാ 1.21 ശതമാനം താഴ്ന്നു 16,887.35 യിലും ക്ലോസ് ചെയ്തു.

ചരക്ക് വിപണിയിൽ ബ്രെന്റ് ക്രൂഡ് 0.53 ശതമാനം ഉയർന്ന് ബാരലിന് 89.33 ഡോളറിലെത്തി. ബുധനാഴ്ചത്തെ ഒപെക് മീറ്റിംഗിനായി നിക്ഷേപകർ കാത്തിരിക്കുകയാണ്.

ഇന്നലെ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) 1,565.31 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 3,245.45 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

Tags:    

Similar News