ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്: 1930 എന്ന നമ്പറില്‍ പരാതിപ്പെടാം

സമൂഹ മാധ്യമങ്ങളിലൂടെ അടക്കം നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കേരള പോലീസ്. ഫേസ്ബുക്കിലുള്‍പ്പെടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് പണം കടം ചോദിച്ചു തട്ടിപ്പു നടന്ന രീതി വ്യാപകമായതിനു പിന്നാലെയാണ് കേരള പോലീസിന്റെ നീക്കം. ഇനി ഇത്തരം സന്ദേശങ്ങള്‍ ആര്‍ക്കെങ്കിലും ലഭിച്ചാല്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ 1930 എന്ന നമ്പറില്‍ വിളിച്ചു പരാതികള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് തിരുവനതപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എ സി പി ടി ശ്യാം […]

Update: 2022-10-18 06:44 GMT

സമൂഹ മാധ്യമങ്ങളിലൂടെ അടക്കം നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കേരള പോലീസ്. ഫേസ്ബുക്കിലുള്‍പ്പെടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് പണം കടം ചോദിച്ചു തട്ടിപ്പു നടന്ന രീതി വ്യാപകമായതിനു പിന്നാലെയാണ് കേരള പോലീസിന്റെ നീക്കം.

ഇനി ഇത്തരം സന്ദേശങ്ങള്‍ ആര്‍ക്കെങ്കിലും ലഭിച്ചാല്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ 1930 എന്ന നമ്പറില്‍ വിളിച്ചു പരാതികള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് തിരുവനതപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എ സി പി ടി ശ്യാം ലാല്‍ പറയുന്നു.

https://www.facebook.com/watch/?v=1431011660641131

കേരള സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പങ്കു വച്ച വീഡിയോയിലാണ് ഇക്കാര്യം അദ്ദേഹം പങ്കുവെച്ചത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പ്രൈവറ്റ് ആയി സൂക്ഷിക്കണമെന്നും ഫോണ്‍ നമ്പറിലേക്ക് എസ് എം എസ്സായി പണം ആവശ്യപ്പെടുന്ന തട്ടിപ്പുകളെ സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News