സെപ്തംബര്‍ പാദത്തില്‍ ക്രിസിലിന്റെ വരുമാനത്തില്‍ 31% വര്‍ധന

മുംബൈ: സെപ്റ്റംബറില്‍ പാദത്തില്‍ 147.9 കോടി രൂപയുടെ അറ്റവരുമാനം നേടി ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. ഈയിനത്തില്‍ 31 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ക്രിസിലിന് ലഭിച്ചത്. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 19.6 ശതമാനം ഉയര്‍ന്ന് 683 കോടി രൂപയായതായി ഏജന്‍സി അധികൃതര്‍ അറിയിച്ചു. മാത്രമല്ല ഇക്കാലയളവില്‍ കണ്‍സോളിഡേറ്റഡ് വരുമാനം 23.9 ശതമാനം ഉയര്‍ന്ന് 748.2 കോടി രൂപയായി. രൂപയ്‌ക്കെതിരെ ഡോളറിന്റെയും പൗണ്ടിന്റെയും കുത്തനെയുള്ള കുതിപ്പാണ് മൊത്തവരുമാനത്തിലും അറ്റാദായത്തിലുമുള്ള കുതിച്ചുചാട്ടത്തിന് കാരണമായതെന്ന് ക്രിസില്‍ മാനേജിംഗ് ഡയറക്ടര്‍ […]

Update: 2022-10-22 01:06 GMT

മുംബൈ: സെപ്റ്റംബറില്‍ പാദത്തില്‍ 147.9 കോടി രൂപയുടെ അറ്റവരുമാനം നേടി ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. ഈയിനത്തില്‍ 31 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ക്രിസിലിന് ലഭിച്ചത്.

അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 19.6 ശതമാനം ഉയര്‍ന്ന് 683 കോടി രൂപയായതായി ഏജന്‍സി അധികൃതര്‍ അറിയിച്ചു. മാത്രമല്ല ഇക്കാലയളവില്‍ കണ്‍സോളിഡേറ്റഡ് വരുമാനം 23.9 ശതമാനം ഉയര്‍ന്ന് 748.2 കോടി രൂപയായി.

രൂപയ്‌ക്കെതിരെ ഡോളറിന്റെയും പൗണ്ടിന്റെയും കുത്തനെയുള്ള കുതിപ്പാണ് മൊത്തവരുമാനത്തിലും അറ്റാദായത്തിലുമുള്ള കുതിച്ചുചാട്ടത്തിന് കാരണമായതെന്ന് ക്രിസില്‍ മാനേജിംഗ് ഡയറക്ടര്‍ അമീഷ് മേത്ത പറഞ്ഞു.

ഉയര്‍ന്ന പ്രവര്‍ത്തന മൂലധന ആവശ്യകതകളും ശക്തമായ ബാങ്ക് ബാലന്‍സ് ഷീറ്റുകളും മൂലം പ്രധാനമായും സേവനങ്ങളിലും എംഎസ്എംഇ മേഖലകളിലുമായി ബാങ്ക് വായ്പാ വളര്‍ച്ച കുതിച്ചുയര്‍ന്നു. ഇതിനു വിപരീതമായി, കോര്‍പ്പറേറ്റ് ബോണ്ട് ഇഷ്യൂവന്‍സ് അവലോകന പാദത്തില്‍ 3 ശതമാനം കുറഞ്ഞു.

Tags:    

Similar News