ഇന്ത്യക്കാര്‍ക്കും അവസരങ്ങളേറെ: സ്റ്റുഡന്റ് വിസ സ്ലോട്ടുകളുമായി ജര്‍മ്മനി

സ്റ്റുഡന്റ് വിസ അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകള്‍ നവംബര്‍ ഒന്ന് മുതല്‍ തുറക്കുമെന്നറിയിച്ച് ജര്‍മ്മനി. 2022 വിന്റര്‍ സെമസ്റ്ററിലേക്കുള്ള അപ്പോയിന്മെന്റ് വെയിറ്റിംഗ് ലിസ്റ്റില്‍ നിരവധി എന്‍ട്രികള്‍ വന്നിരിക്കുന്നതിനാല്‍ എല്ലാ വിദ്യാര്‍ത്ഥികളും മതിയായ രേഖകള്‍ നേടിയതിനു ശേഷം മാത്രം അപ്പോയ്ന്‍മെന്റിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഡല്‍ഹിയിലെ ജര്‍മ്മന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അക്കാദമിക് ഇവാലുവേഷന്‍ സെന്റര്‍ (എപിഎസ്) വഴി അവരുടെ അക്കാഡമിക് രേഖകള്‍ വിലയിരുത്തി ഓതന്റിസിറ്റി സര്‍ട്ടിഫിക്കറ്റ് നേടണം. ഇത് വിസക്കൊപ്പം സമര്‍പ്പിക്കേണ്ട നിര്‍ബന്ധിത രേഖയാണ്. […]

Update: 2022-10-28 03:14 GMT

സ്റ്റുഡന്റ് വിസ അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകള്‍ നവംബര്‍ ഒന്ന് മുതല്‍ തുറക്കുമെന്നറിയിച്ച് ജര്‍മ്മനി. 2022 വിന്റര്‍ സെമസ്റ്ററിലേക്കുള്ള അപ്പോയിന്മെന്റ് വെയിറ്റിംഗ് ലിസ്റ്റില്‍ നിരവധി എന്‍ട്രികള്‍ വന്നിരിക്കുന്നതിനാല്‍ എല്ലാ വിദ്യാര്‍ത്ഥികളും മതിയായ രേഖകള്‍ നേടിയതിനു ശേഷം മാത്രം അപ്പോയ്ന്‍മെന്റിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഡല്‍ഹിയിലെ ജര്‍മ്മന്‍ എംബസി അറിയിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അക്കാദമിക് ഇവാലുവേഷന്‍ സെന്റര്‍ (എപിഎസ്) വഴി അവരുടെ അക്കാഡമിക് രേഖകള്‍ വിലയിരുത്തി ഓതന്റിസിറ്റി സര്‍ട്ടിഫിക്കറ്റ് നേടണം. ഇത് വിസക്കൊപ്പം സമര്‍പ്പിക്കേണ്ട നിര്‍ബന്ധിത രേഖയാണ്. സര്‍ട്ടിഫിക്കേഷനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ സ്വീകരിക്കാന്‍ തുടങ്ങിയെന്നും എംബസി അറിയിച്ചു. ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് എപിഎസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, 90 ദിവസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. ഇതിനായി www.aps-india.de എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പിന്നീട് ഡോക്യുമെന്റ് പ്രിന്റ് ചെയ്ത് ഒപ്പിടാം.

അടുത്ത വര്‍ഷം മുതല്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബ്ലോക്ക്ഡ് അക്കൗണ്ടിലുള്ള തുക 8.5% വര്‍ധിപ്പിക്കാന്‍ ജര്‍മ്മനി ലക്ഷ്യമിടുന്നുണ്ട്. അതനുസരിച്ച്, ജനുവരി ഒന്ന് മുതല്‍, വിസക്ക് അപേക്ഷിക്കുമ്പോള്‍, ബ്ലോക്ഡ് അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ട കുറഞ്ഞ തുക 11,208 യൂറോ ആണ്. മതിയായ ഫണ്ടുള്ള ബ്ലോക്ഡ് അക്കൗണ്ട് സ്റ്റുഡന്റ് വിസ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ്.

2022-23 അധ്യയന വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 3,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ ജര്‍മ്മനിയിലേക്ക് അപേക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മൂന്നു മടങ്ങ് വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ 33,753 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ജര്‍മ്മനിയില്‍ പഠിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ വര്‍ധനവാണ്
ഉണ്ടായിട്ടുള്ളത്.

Tags:    

Similar News