ജോലിക്കാളില്ല, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ വൻ അവസരങ്ങൾ

  • ജർമ്മനിയിലെ സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം റെക്കോർഡ് ഉയരത്തിലേക്ക്
  • പുതിയ നിയമം അനുസരിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജർമ്മൻ തൊഴിൽ വിപണിയിൽ കൂടുതൽ അവസരം ലഭിക്കും
  • തൊഴിൽ വിപണിയിലെ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിന് ജർമ്മൻ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു

Update: 2024-03-19 05:55 GMT

തൊഴിൽ വിപണിയിലെ ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികളെ തേടി ജർമ്മനി. ജർമ്മനിയിലെ സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തി.  ജർമ്മനിയിലെ വിദേശ വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നുള്ളവരാണ് എന്നത് കണക്കിലെടുത്ത്, ഈ സാഹചര്യത്തിൽ  വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിന് ജർമ്മൻ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

"ജർമ്മനിയിലെ വിദേശി വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ജർമ്മനിയിലെ വിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിന്, ഇന്ത്യൻ വിദ്യാർത്ഥികൾ പഠനം കഴിഞ്ഞ ശേഷം ജർമ്മനിയിൽ തന്നെ  ജോലി ചെയ്യേണ്ടത്  പ്രധാനമാണ്,"  ജർമ്മൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസ് (DAAD) പ്രസിഡന്റ് ഡോ. ജോയ്ബ്രത മുഖർജി ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമ്മൻ ചാൻസിലർ ഒലാഫ് ഷോൾസും തമ്മിൽ കഴിഞ്ഞ വർഷം നടത്തിയ ചർച്ചകളെയും ജർമ്മനി പുതുതായി നടപ്പാക്കിയ സ്‌കിൽഡ് ഇമ്മിഗ്രേഷൻ ആക്ട് നിയമത്തെയും തുടർന്ന്, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജർമ്മൻ തൊഴിൽ വിപണിയിൽ കൂടുതൽ സുഗമമായ പ്രവേശനം ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"ജർമ്മൻ ബിരുദങ്ങൾ നേടിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക്, ജർമ്മനിയിലും മറ്റ് ഷെങ്കൻ രാജ്യങ്ങളിലും തൊഴിൽ നേടാനുള്ള വഴി ഇപ്പോൾ കൂടുതൽ ആകർഷകമാണ്.  കഴിവുള്ളവർ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതല്ല,  കഴിവുള്ളവർ പല രാജ്യങ്ങളിലും പ്രവർത്തിക്കണം എന്ന ആശയത്തിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. യോഗ്യതയുള്ള വിദേശി വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ വിജയകരമായ തൊഴിൽ സ്വീകരിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," ഡോ. മുഖർജി പറഞ്ഞു.

Tags:    

Similar News