പ്രതിവര്‍ഷം 5 ലക്ഷം വിദേശികള്‍ക്ക് തൊഴിലവസരവുമായി കാനഡ

2025 ആകുമ്പോഴേയ്ക്കും പ്രതിവര്‍ഷം 500,000 പേര്‍ക്ക് വിദേശികള്‍ക്ക് തൊഴില്‍ അവസരമൊരുക്കാന്‍ കാനഡ. തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നതിനാലാണ് രാജ്യത്തേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാന്‍ ശ്രമം നടക്കുന്നത്. തൊഴില്‍ നൈപുണ്യമുള്ളവരെ കൂടുതലായി രാജ്യത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം. 2023ല്‍ മാത്രം 4.65 ലക്ഷം വിദേശികള്‍ക്ക് കാനഡയില്‍ തൊഴിലവസരമൊരുങ്ങും. ഇതില്‍ നല്ലൊരു ഭാഗവും ഇന്ത്യക്കാര്‍ക്ക് കിട്ടാനുള്ള സാധ്യയാണ് ഇപ്പോഴുള്ളത്. പൗരത്വം ലഭിക്കുന്നതിനായി വന്ന മൂന്നു ലക്ഷം അപേക്ഷകളില്‍ 2.85 ലക്ഷം അപേക്ഷകള്‍ക്കുള്ള തുടര്‍പ്രക്രിയ 2023 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുമെന്ന് റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് […]

Update: 2022-11-02 01:29 GMT

2025 ആകുമ്പോഴേയ്ക്കും പ്രതിവര്‍ഷം 500,000 പേര്‍ക്ക് വിദേശികള്‍ക്ക് തൊഴില്‍ അവസരമൊരുക്കാന്‍ കാനഡ. തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നതിനാലാണ് രാജ്യത്തേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാന്‍ ശ്രമം നടക്കുന്നത്. തൊഴില്‍ നൈപുണ്യമുള്ളവരെ കൂടുതലായി രാജ്യത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം. 2023ല്‍ മാത്രം 4.65 ലക്ഷം വിദേശികള്‍ക്ക് കാനഡയില്‍ തൊഴിലവസരമൊരുങ്ങും. ഇതില്‍ നല്ലൊരു ഭാഗവും ഇന്ത്യക്കാര്‍ക്ക് കിട്ടാനുള്ള സാധ്യയാണ് ഇപ്പോഴുള്ളത്.

പൗരത്വം ലഭിക്കുന്നതിനായി വന്ന മൂന്നു ലക്ഷം അപേക്ഷകളില്‍ 2.85 ലക്ഷം അപേക്ഷകള്‍ക്കുള്ള തുടര്‍പ്രക്രിയ 2023 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുമെന്ന് റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) അടുത്തിടെ അറിയിച്ചിരുന്നു. ഇതുവരെ വന്നിട്ടുള്ള അപേക്ഷകളില്‍ ഏതൊക്കെയാണ് അപ്രൂവ് ചെയ്യേണ്ടത്, തിരസ്‌കരിക്കേണ്ടത്, പൂര്‍ത്തിയാകാത്ത അപേക്ഷകള്‍ക്ക് മെമ്മോ അയയ്ക്കേണ്ടത് തുടങ്ങിയ നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 2019-20 കാലയളവില്‍ ഏകദേശം 2,53,000 പേര്‍ക്കാണ് കാനഡ പൗരത്വം നല്‍കിയത്.

താല്‍ക്കാലിക-സ്ഥിര താമസത്തിനായി അപേക്ഷിച്ച 1.8 ലക്ഷം ആളുകള്‍ക്ക് മെഡിക്കല്‍ എക്സാമിനേഷന്‍ മാനദണ്ഡങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയെന്ന് കാനഡ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. നിലവില്‍ കാനഡയില്‍ താമസിക്കുന്നവരും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ലാത്തതുമായ ആളുകള്‍ക്കാണ് ഇളവ് ബാധകമാവുക എന്നും റെഫ്യൂജി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ഓഫ് കാനഡ (ഐആര്‍സിസി) അധികൃതര്‍ അറിയിച്ചു.

Tags:    

Similar News