13 Dec 2025 7:22 PM IST
Summary
അടുത്ത ആഴ്ചയോടെ താപനില 12 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്
വടക്കന്‍ കര്‍ണാടകയില്‍ അതിശൈത്യം തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് .വടക്കന്‍ കര്‍ണാടകയിലെ ചില ജില്ലകളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് ശീതതരംഗ മുന്നറിയിപ്പ് നിലവില്‍ വന്നു. അതെസമയം ബെംഗളൂരുവില്‍ തണുപ്പ് തുടരും.
2016 ഡിസംബര്‍ 11ന് ബംഗളൂരുവില്‍ ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഈ നിലയിലേക്ക് ഇതുവരെ വന്നിട്ടില്ല. അടുത്ത ആഴ്ചയോടെ താപനില 12 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പകല്‍ സമയത്ത് താപനില 27 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. സംസ്ഥാനത്ത് ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയത് ബിദാര്‍ ജില്ലയിലാണ്. ഇവിടെ ഏറ്റവും കുറഞ്ഞ താപനില 9 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ബിദാര്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ താപനില 5 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയായി. ജില്ലയിലെ ശരാശരി ഏറ്റവും കുറഞ്ഞ താപനില 10.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
