30 Nov 2025 6:54 PM IST
Summary
ദീര്‍ഘകാലമായി അഴിമതിക്കേസുകളില്‍ വിചാരണ നേരിടുകയാണ് ബെന്യാമിന്‍ നെതന്യാഹു.
അഴിമതിക്കേസുകളിലെ വിചാരണയില്‍ ഇസ്രയേല്‍ പ്രസിഡന്റ് യിസാക് ഹെര്‍സോഗിന് ഔദ്യോഗികമായി മാപ്പപേക്ഷ സമര്‍പ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. യിസാക് ഹെര്‍സോഗിൻ്റെ ഓഫിസ് തന്നെയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ദീര്‍ഘകാലമായി അഴിമതിക്കേസുകളില്‍ വിചാരണ നേരിടുകയാണ് ബെന്യാമിന്‍ നെതന്യാഹു.
കാര്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന അസാധാരണമായ അഭ്യര്‍ത്ഥനയാണ് നെതന്യാഹു നടത്തിയിരിക്കുന്നത്. എല്ലാ അഭിപ്രായങ്ങളും സ്വീകരിച്ച ശേഷം, പ്രസിഡന്റ് ഈ അപേക്ഷ പരിഗണിക്കുമെന്ന് ഹെര്‍സോഗിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. നെതന്യാഹുവിനോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഹെര്‍സോഗിന് കത്തയച്ചിരുന്നു. അധികാരത്തിലിരിക്കെ വിചാരണ നേരിടുന്ന ആദ്യത്തെ ഇസ്രായേലി പ്രധാനമന്ത്രിയാണു നെതന്യാഹു. മൂന്ന് വ്യത്യസ്ത കേസുകളിലായാണ് വിചാരണ നേരിടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
