ബജറ്റ് പ്രതീക്ഷ, ഇന്‍ഷുറന്‍സ് മേഖലയിലെ നികുതി കുറയ്ക്കുമോ?

ബജറ്റിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ജി എസ് ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്ക് ചുരുക്കുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഷുറന്‍സ് മേഖല. കോവിഡ് സമസ്തമേഖലകളേയും പിന്നാക്കം വലിച്ചപ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആവശ്യക്കാര്‍ കൂടുകയായിരുന്നു. ആശുപത്രി വാസവും മരണ നിരക്കും കുത്തനെ ഉയര്‍ന്നതോടെ ഇന്‍ഷുറന്‍സ് കമ്പനികളും വലിയ പ്രതിസന്ധിയിലായി. ഇത് ലൈഫ്- ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വലിയ തോതില്‍ വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. മരണനിരക്ക് കുതിച്ചുയര്‍ന്നതോടെ റീ ഇന്‍ഷുറന്‍സ് കമ്പനികള്‍ റിസ്‌ക് കവറേജ് തുക കൂട്ടിയതോടെ 30 […]

Update: 2022-01-26 01:20 GMT
ബജറ്റിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ജി എസ് ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്ക് ചുരുക്കുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഷുറന്‍സ് മേഖല. കോവിഡ് സമസ്തമേഖലകളേയും പിന്നാക്കം വലിച്ചപ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആവശ്യക്കാര്‍ കൂടുകയായിരുന്നു. ആശുപത്രി വാസവും മരണ നിരക്കും കുത്തനെ ഉയര്‍ന്നതോടെ ഇന്‍ഷുറന്‍സ് കമ്പനികളും വലിയ പ്രതിസന്ധിയിലായി.
ഇത് ലൈഫ്- ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വലിയ തോതില്‍ വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. മരണനിരക്ക് കുതിച്ചുയര്‍ന്നതോടെ റീ ഇന്‍ഷുറന്‍സ് കമ്പനികള്‍ റിസ്‌ക് കവറേജ് തുക കൂട്ടിയതോടെ 30 ശതമാനം വരെ പ്രീമിയത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച അവബോധത്തില്‍ നിന്നുയര്‍ന്ന ഡിമാന്റ് ജനങ്ങളില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രീമിയത്തിലെ കുതിച്ചുകയറ്റം ഇന്‍ഷുറന്‍സ് മേഖലയിലെ വളര്‍ച്ചയ്ക്ക് തടയിടുമെന്നാണ് കമ്പനികള്‍ വാദിക്കുന്നത്. അതുകൊണ്ട് ബജറ്റില്‍ നികുതി കുറച്ച് ഇത് പരിഹരിക്കുമെന്നാണ് പ്രതീക്ഷ.
നേരത്തെ പല കുറി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ധനമന്ത്രാലയത്തോട് ഈ ശുപാര്‍ശ നല്‍കിയിരുന്നു. ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ആളുകള്‍ സ്വയം ആവശ്യപ്പെട്ട് കടന്നു വരുമ്പോള്‍ സര്‍ക്കാര്‍ നികുതി ഇളവ് നല്‍കി ഈ മേഖലയ്ക്ക് വേണ്ട ഊര്‍ജം നല്‍കണമെന്നായിരുന്നു ആവശ്യം. നിലവിലെ 18 ശതമാനത്തില്‍ നിന്നും ജി എസ് ടി അഞ്ച് ശതമാനത്തിലേക്ക് കുറച്ച് പ്രീമിയം തുകയിലെ വര്‍ധന തട്ടിക്കിഴിക്കണമെന്നായിരുന്നു വിവിധ കോണില്‍ നിന്ന് ആവശ്യമായി വന്നത്. ഇതാണ് ബജറ്റില്‍ നികുതി കുറയ്ക്കും എന്ന പ്രതീക്ഷയ്ക്ക് പിന്നില്‍.
ഇത് കൂടാതെ ആദായ നികുതി ചട്ടം 80 സി യിലെ നികുതിയിളവ് ലഭിക്കുന്ന നിക്ഷേപം നിലവിലെ 1.5 ലക്ഷം രൂപയില്‍ നിന്ന് 2 ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷയുണ്ട്. ഇന്‍ഷുറന്‍സ് പോളിസികളിലേക്ക് നിക്ഷേപിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നതാണ് ഇതിന് പിന്നില്‍.
Tags:    

Similar News