മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന് 19,000 കോടി രൂപ

മുംബൈ: മുംബൈയിലെയും പൂനെയിലെയും വിവിധ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് പ്രോജക്ടുകൾക്കായി (എം ടി പി) 2022-23 ലെ കേന്ദ്ര ബജറ്റിൽ 729.55 കോടി രൂപ വകയിരുത്തി. അതേസമയം ബുധനാഴ്ച പുറത്തിറക്കിയ ബജറ്റ് രേഖകൾ പ്രകാരം മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് 19,000 കോടിയിലധികം രൂപ നീക്കിവച്ചിട്ടുണ്ട്. നഗരത്തിന്റെ സബർബൻ ശൃംഖലയുടെ വിപുലീകരണത്തിനും ശേഷി വർധിപ്പിക്കുന്നതിനുമായി മുംബൈ അർബൻ ട്രാൻസ്‌പോർട്ട് പ്രോജക്‌റ്റിന് (എം‌ യു‌ ടി‌ പി) 577.5 കോടി (കഴിഞ്ഞ വർഷം ഇത് 650 കോടി ആയിരുന്നു) അനുവദിച്ചതായി […]

Update: 2022-02-08 00:01 GMT

മുംബൈ: മുംബൈയിലെയും പൂനെയിലെയും വിവിധ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് പ്രോജക്ടുകൾക്കായി (എം ടി പി) 2022-23 ലെ കേന്ദ്ര ബജറ്റിൽ 729.55 കോടി രൂപ വകയിരുത്തി. അതേസമയം ബുധനാഴ്ച പുറത്തിറക്കിയ ബജറ്റ് രേഖകൾ പ്രകാരം മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് 19,000 കോടിയിലധികം രൂപ നീക്കിവച്ചിട്ടുണ്ട്.

നഗരത്തിന്റെ സബർബൻ ശൃംഖലയുടെ വിപുലീകരണത്തിനും ശേഷി വർധിപ്പിക്കുന്നതിനുമായി മുംബൈ അർബൻ ട്രാൻസ്‌പോർട്ട് പ്രോജക്‌റ്റിന് (എം‌ യു‌ ടി‌ പി) 577.5 കോടി (കഴിഞ്ഞ വർഷം ഇത് 650 കോടി ആയിരുന്നു) അനുവദിച്ചതായി റെയിൽവേ ബോർഡിന്റെ വെബ്‌സൈറ്റിൽ കാണിക്കുന്നു.

577.5 കോടിയിൽ 185 കോടി എം‌ യു‌ ടി‌ പി-2 നും 195 കോടി രൂപ എം‌ യു‌ ടി‌ പി-3 നും 200 കോടി എം‌ യു‌ ടി‌ പി-3 എയ്‌ക്കും നീക്കിവച്ചിട്ടുണ്ട്. ഇതിനു പുറമെ മുംബൈയിലെ ഹാർബർ ഇടനാഴിയിൽ 12 കോച്ചുകളുള്ള സബർബൻ ട്രെയിനുകൾ ഓടിക്കാൻ 2.5 കോടി രൂപയും സെൻട്രൽ റെയിൽവേ അനുവദിച്ചു.

2021-22 ലെ കേന്ദ്ര ബജറ്റിൽ, എം‌ യു‌ ടി‌ പി-2ന് 200 കോടി രൂപയും എം‌ യു‌ ടി‌ പി-3ന് 300 കോടി രൂപയും എം‌ യു‌ ടി‌ പി-3എയ്ക്ക് 150 കോടി രൂപയുമാണ് അനുവദിച്ചത്.

മുംബൈയിലെയും പൂനെയിലെയും എം ടി പികൾക്കായി അനുവദിച്ച 729.55 കോടി രൂപയിൽ, പൂനെയ്ക്കും ലോണാവാലയ്ക്കും ഇടയിലുള്ള സബർബൻ ട്രെയിൻ സർവീസുകളിൽ രണ്ട് അധിക ലൈനുകൾക്കായി 5 ലക്ഷം രൂപയും ഇത്തവണ നീക്കിവച്ചു.

എം ടി പികൾക്ക് കീഴിൽ, നവി മുംബൈയിലെ നിർമ്മാണത്തിലിരിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് സബർബൻ കണക്റ്റിവിറ്റി നൽകുന്ന ബേലാപൂർ-ഉറാൻ-സീവുഡ് റെയിൽവേ ലൈനിനായി മാറ്റിയത് 150 കോടി രൂപയാണ്.

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് മാത്രം ഒരു ലക്ഷം കോടി രൂപയിലധികം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News