29 Nov 2025 4:15 PM IST
സ്മാർട്ട് ലേഡി ബാങ്കർ, 50-ാം വയസിൽ ബിസിനസിലെത്തിയതാണ് ; കമ്പനിയുടെ മൂല്യം 76000 കോടി രൂപ
MyFin Desk
Summary
ബാങ്കിങ് രംഗത്ത് നിന്ന് ബിസിനസിലെത്തിയതാണ്. ഫാൽഗുനി നയ്യാർ ചുരുങ്ങിയ കാലം കൊണ്ട് പടുത്തുയർത്തിയത് 76000 കോടി രൂപയുടെ ബിസിനസ്
ബാങ്കിങ് രംഗത്ത് നിന്ന് ബിസിനസിലെത്തിയതാണ്. ചുരുങ്ങിയ കാലം കൊണ്ട് ഫാൽഗുനി നയ്യാർ പടുത്തുയർത്തിയത് 76600 കോടി രൂപയുടെ ബിസിനസ്. നൈകയുടെ സ്ഥാപകയായ ഫാൽഗുനി ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതാ സംരംഭകരിൽ ഒരാളാണ്. 2012 ൽ 50 വയസ്സുള്ളപ്പോഴാണ് ഫാൽഗുനി നൈകയ്ക്ക് തുടക്കമിടുന്നത്. ഡിജിറ്റൽ ബിസിനസിനേക്കുറിച്ചും സൌന്ദര്യ വർധക വിപണിയെക്കുറിച്ചുമുള്ള ധാരണ ബിസിനസ് വളർത്താൻ സഹായിച്ചു. ഇന്ത്യൻ കോസ്മെറ്റിക്സ് വ്യവസായ രംഗത്തെ മാറ്റിമറിക്കാൻ ഇന്നവേഷൻ സഹായകരമായി. ഇന്ന് വിവിധ ബ്രാൻഡുകളുടെ മൂവായിരത്തിലധികം ഉൽപ്പന്നങ്ങളാണ് നൈകയിലൂടെ വിറ്റഴിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ഡി ബ്യൂട്ടി ബ്രാൻഡുകളിലൊന്നായ നൈകയുടെ സ്ഥാപകയായ ഫാൽഗുനി നായരുടെ കഥ തികച്ചും വ്യത്യസ്തമാണ്. ഇൻവെസ്റ്റ്മൻ്റ് ബാങ്കിങ് രംഗത്തെ കരിയർ ഉപേക്ഷിച്ച് ബിസിനസിലിറങ്ങുകയായിരുന്നു. ചുരുങ്ങിയ നാളുകൊണ്ട് യൂണികോൺ സ്റ്റാർട്ടപ്പ് കെട്ടിപ്പടുക്കാനായി. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ലാൻഡ്‌സ്കേപ്പിലും നൈക വേറിട്ടു നിന്നു.
ഇന്ത്യയിലെ കോസ്മെറ്രിക്സ് ഇ-കൊമേഴ്‌സ് വിഭാഗത്തെ ഫാൽഗുനി പുനർനിർവചിച്ചു എന്നു തന്നെ പറയാനാകും.. 1963 ൽ ജനിച്ച നയാർ മുംബൈയിലെ ഒരു ഗുജറാത്തി ബിസിനസ് കുടുംബത്തിലാണ് ജനിച്ച് വളർന്നത്. ബിസിനസിലെ ജയപരാജയങ്ങൾ കണ്ടറിഞ്ഞ അവർ മികച്ച അവബോധത്തോടെയും വിപണി പഠനത്തോടെയുമാണ് ബിസിനസിൽ ഇറങ്ങിയത്. ഇതും ബിസിനസ് വിജയത്തിന് ഏറെ സഹായകരമായതായി അഭിമുഖങ്ങളിൽ നയ്യാർ പറഞ്ഞിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
