20 Nov 2025 4:22 PM IST
Summary
തെരുവുനായ ആക്രമണത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരവുമായി കർണ്ണാടക
തെരുവു നായകളുടെ കടിയേറ്റ് മാരകമായി പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപ ധനസഹായവുമായി കർണാടക. നിസാരമായി പരിക്കേറ്റവർക്ക് 5000 രൂപ ലഭിക്കും.നായ്ക്കളുടെ കടിയേറ്റ് മരിക്കുന്ന വ്യക്തികളുടെ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാരിൽ നിന്ന് 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. നഖം കൊണ്ടുള്ള മുറിവുകൾ, പല്ലു കൊണ്ടുള്ള മുറിവുകൾ, ചതവ് എന്നിവ ഉൾപ്പെടുന്ന കേസുകൾക്ക് 5,000 രൂപയാണ് നഷ്ടപരിഹാരം. ഇതിൽ 3,500 രൂപ ഇരയ്ക്ക് നേരിട്ട് നൽകും, 1,500 രൂപ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി സുവർണ ആരോഗ്യ സുരക്ഷാ ട്രസ്റ്റിലേക്കാണ് നിക്ഷേപിക്കുക.
നഗരങ്ങളിലെ ജനസംഖ്യാ വർധനവും മാലിന്യം പെരുകുന്നതും തെരുവുനായകൾ പെരുകാൻ കാരണമായിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ മാത്രം 4.5 ലക്ഷത്തിലധികം പേർ ഉണ്ടെന്നാണ് കണക്കുകൾ. പെരുകുന്ന മാലിന്യങ്ങൾ തെരുവുനായകളുടെ പ്രജനനത്തിനും അനുകൂലമായതിനാൽ തെരുവ് നായ്ക്കളുടെ എണ്ണം വർധിക്കുന്നു. വന്ധ്യംകരണ പരിപാടികളുടെ അഭാവമാണ് മറ്റൊരു കാരണം.
തമിഴ്നാട്ടിലും തെരിവു നായകളുടെ കടിയേറ്റും പേവിഷബാധയേറ്റുമുള്ള മരണങ്ങൾ ഉയരുകയാണ്. മുൻ കേന്ദ്രമന്ത്രി പി ചിദംബരം ഇത് ചൂണ്ടിക്കാട്ടിയിരുന്നു. ഈ വർഷം മാത്രം സംസ്ഥാനത്ത് ഏകദേശം 5.25 ലക്ഷം പേർക്ക് നായകളുടെ കടിയേറ്റിരുന്നു. പേവിഷബാധ മൂലം 28 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. തെരുവ് നായകളെ വന്ധ്യംകരിക്കണമെന്നും വാക്സിനേഷൻ നൽകണമെന്നുമുള്ള ആവശ്യം ശക്തമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
